
1999 ലെ കാര്‍ഗില്‍ വാര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ സൈന്യത്തിനും എക്കാലവും അഭിമാനത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്നതാണ്. കൊടും ചതിയിലൂടെ, മഞ്ഞിന്റെ മറവില്‍, ഇന്ത്യന്‍ അധീനതയിലുള്ള കാര്‍ഗില്‍ മലകളില്‍ നുഴഞ്ഞുകയറി ഇന്ത്യയുടെ പ്രദേശങ്ങള്‍ കയ്യടക്കിയ പാകിസ്ഥാന്‍ സേനയെ ഇന്ത്യന്‍ കരസേനയും, നാവിക സേനയും, വായുസേനയും ഒരുമിച്ച് ചേര്‍ന്ന് പാക് സൈന്യത്തെ തുരത്തി കാര്‍ഗില്‍ മലകളുടെ അധീനത തിരിച്ചുപിടിച്ച ദിവസമാണ് 1999 ജൂലൈ 26. ഈ ഐതിഹാസിക യുദ്ധത്തിന്റെ വീരസ്മരണകള്‍ ഉയര്‍ത്തുന്ന 2025 ജൂലൈ 26 ന് ‘കാര്‍ഗില്‍ വിജയ് ദിവസ്’ ആയി കെ.പി.സി.സി. എക്‌സ് സര്‍വ്വീസ്‌മെന്‍ കോണ്‍ഗ്രസ് ആചരിക്കുകയാണ്.
കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഭാഗമായി കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ 2025 ജൂലൈ 26 ന് രാവിലെ 10 മണിക്ക് ധീരജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് പുഷ്പാര്‍ച്ചന നടത്തുന്നു. ഈ പരിപാടിയില്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗവും, മുന്‍ മന്ത്രിയുമായ ശ്രീ.വി.എസ്.ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖമര്‍ പങ്കെടുക്കുന്നതാണ്.