രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍ : രമേശ് ചെന്നിത്തല

Spread the love

വലിയ തോതിലുള്ള ആശങ്കയാണ് ഇന്ന് മതന്യൂനപക്ഷങ്ങള്‍ക്കുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീകളും വൈദികരും നമ്മുടെ രാജ്യത്ത് വലിയ തോതില്‍ സേവനം നടത്തുന്നവരാണ്. ആദിവാസി സമൂഹം അടക്കമുള്ള പീഡിതരും ദുഃഖിതരുമായ ജനങ്ങളുടെ ഇടയിലാണ് കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മതപരിവര്‍ത്തനമാണെന്ന് പറയുന്നത് തലയ്ക്ക് വെളിവില്ലാത്തവരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വീട്ടുകാരുടെ സമ്മതത്തോടെ ജോലിക്കു പോയ രണ്ടു സഹോദരിമാരോടൊപ്പമാണ് കന്യാസ്ത്രീകളെ ആക്രമിക്കുകയും കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുകയും ചെയ്തത്.ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വര്‍ഗീയ കലാപമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരു ഭാഗത്ത് നരേന്ദ്ര മോദി ക്രിസ്മസ് ആശംസിക്കുമ്പോഴാണ് മറുഭാഗത്ത് അനുയായികളെ ഇളക്കിവിട്ട് മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത്. കേരളത്തില്‍ കേക്കുമായി വീടുകളിലേക്ക് പോയ ബിജെപിക്കാരെ കാണാനില്ലെന്നും അവര്‍ എവിടെയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് സ്വാഗതവും തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എന്‍ ശക്തന്‍ നന്ദിയും പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസന്‍, വിഎം സുധീരന്‍, കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരയ എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെസി ജോസഫ്, വിഎസ് ശിവകുമാര്‍, ബിന്ദുകൃഷ്ണ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, പഴകുളം മധു, എംഎം നസീര്‍, ജി.സുബോധന്‍,ജിഎസ് ബാബു,കെപി ശ്രീകുമാര്‍, കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.മോഹന്‍കുമാര്‍, വര്‍ക്കല കഹാര്‍, എം.വിന്‍സന്റ് എംഎല്‍എ,ശരത്ചന്ദ്ര പ്രസാദ്,നെയ്യാറ്റിന്‍കര സനല്‍,മണക്കാട് സുരേഷ്,കെഎസ് ശബരിനാഥന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *