ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒക്ടോബറിൽ നടക്കുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബിരുദം, ഒന്ന്, മൂന്ന് സെമസ്റ്റർ ബിരുദാനന്തര ബിരുദം, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ ബി. എഫ്. എ., ഒന്നാം സെമസ്റ്റർ ഡിപ്ലോമ/പി. ജി. ഡിപ്ലോമ പരീക്ഷകളുടെ കോഴ്സ് രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി ഓഗസ്റ്റ് 18. ഓഗസ്റ്റ് ഒന്നിന് കോഴ്സ് രജിസ്ട്രേഷൻ ആരംഭിക്കും. കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിശ്ചിത തീയതിക്കുളളിൽ കോഴ്സ് രജിസ്ട്രേഷൻ നടത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ രജിസ്ട്രേഷൻ നടത്തുവാനോ പരീക്ഷ എഴുതുവാനോ സാധിക്കുന്നതല്ല, സർവ്വകലാശാല അറിയിച്ചു.
2)എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ദിനാചരണവും സിനിമ പ്രദർശനവും നടത്തി
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ എൻ.സി.സി. യൂണിറ്റിന്റെയും ബി.എച്ച്.എസ്.എസ്. കാലടി എൻ.സി.സി യൂണിറ്റിന്റെയും സഹകരണത്തോടെ കാർഗിൽ വിജയ് ദിവസ് ആചരിച്ചു.
സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസ്സി മാത്യു മുഖ്യാതിഥിയായിരുന്നു. ലഫ്റ്റനന്റ് ഡോ. ലിഷ സി.ആർ., എ.എൻ.ഒ. രാജിത് ശങ്കർ (ടി/ഒ) എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വാർ മെമ്മോറിയൽ ഗാർഡ് ഓഫ് ഓണർ നൽകി. അമർജവാനിൽ പുഷ്പചക്രം സമർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. കാർഗിൽ യുദ്ധത്തിലെ അനുഭവങ്ങൾ സർവ്വകലാശാലയുടെ സെക്യൂരിറ്റി ഓഫീസർ ക്യാപ്റ്റൻ ദാസ് പി. എം. പങ്ക് വെച്ചു.
കാർഗിൽ വിജയ് ദിനത്തിന്റെ ഭാഗമായി, മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരകഥ അവതരിപ്പിക്കുന്ന “മേജർ” എന്ന ദേശസ്‌നേഹചലച്ചിത്രം കേഡറ്റുകൾക്കായി പ്രദർശിപ്പിച്ചു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075