തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരിസിനെ വേട്ടയാടാൻ ഉള്ള ശ്രമം അനുവദിക്കില്ല : രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.

മെഡിക്കൽ കോളേജിലെ ഘടികാര്യസ്ഥത പുറത്തുകൊണ്ടുവന്ന ഡോക്ടർ ഹാരിസിനെതിരെയുള്ള വേട്ടയാടൽ എന്ത് ഇത്ര വൈകിയത് എന്ന് സംശയത്തിൽ മാത്രമാണ് ഞങ്ങൾ. കാരണം ഇത് അവര് ഇത് ചെയ്യുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഡോക്ടർ ഹാരീസിനെതിരെ പ്രതികാര നടപടി ഉണ്ടാകും എന്ന് ഞങ്ങൾ എല്ലാവരും നേരത്തെ പറഞ്ഞതാണ്. ഇത്ര വാക്കിന് വിലയില്ലാത്ത

ഒരു ഗവൺമെന്റ് കേരളത്തിൽ ഉണ്ടായിട്ടില്ല. ഡോക്ടർ ഹാരീസിനെ ചേർത്ത് പിടിക്കുമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവർ പറയും. ഇങ്ങനെയാണോ ചേർത്ത് പിടിക്കുന്നത്. അദ്ദേഹം മെഡിക്കൽ കോളേജിലെ അപര്യാപ്തതയും മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ സിസ്റ്റം ഫെയിലിയറും ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് ഇപ്പോൾ ഷോക്കോസ്റ്റ് നോട്ടീസ് കൊടുക്കുന്നത്.

ഡോക്ടർ ഹാരീസ് കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി പറഞ്ഞ കാര്യമാണ്. രോഗികൾക്കും ജനങ്ങൾക്കും വേണ്ടി പറഞ്ഞ കാര്യമാണ്. അദ്ദേഹത്തെ പീടിപ്പിക്കാനുള്ള ശ്രമമാണെങ്കിൽ അദ്ദേഹത്തെ ദ്രോഹിക്കാനുള്ള ശ്രമമാണെങ്കിൽ അതിനെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ചേർക്കും. സംശയം വേണ്ട.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *