പലിശ നിരക്കില്‍ മാറ്റം വരുത്താതെ ന്യൂട്രല്‍ നില കൈക്കൊള്ളാന്‍ ആര്‍ബിഐ തീരുമാനിച്ചത് പ്രധാനമായും വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളിലും യുഎസുമായുള്ള വ്യാപാര കരാറിന്റെ ഘടനയിലും കൂടുതല്‍ വ്യക്തത ആവശ്യമുള്ളതു കൊണ്ടാണ്. വലിയ അനിശ്ചിതത്വമാണ് ഇക്കാര്യങ്ങളില്‍ ഉള്ളത്. വിലക്കയറ്റം ഇപ്പോള്‍ നിയന്ത്രണ വിധേയമാണെങ്കിലും നാലാം പാദത്തോടെ വര്‍ധിക്കുമെന്നാണ് ആര്‍ബിഐ കണക്കാക്കുന്നത്. പലിശ നിരക്കില്‍ നേരത്തേ വരുത്തിയ കുറവിന്റെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ബാങ്കിംഗ് സംവിധാനത്തില്‍ ഇപ്പോള്‍ തന്നെ പണ ലഭ്യത വേണ്ടത്ര ഉള്ളതിനാലും നേരത്തേ പ്രഖ്യാപിച്ച സിആര്‍ആര്‍ കുറയ്ക്കല്‍ പണ ലഭ്യത മെച്ചപ്പെടുത്തും എന്നതിനാലും കൂടുതല്‍ ഉദാരവല്‍ക്കരണം ആവശ്യമില്ലെന്നാണ് കേന്ദ്ര ബാങ്കിന്റെ നിലപാട്. പണം കൈകാര്യം ചെയ്യുന്നതില്‍ ആര്‍ബിഐ ഉദാരമായ കാഴ്ചപ്പാടാണ് കൈക്കൊണ്ടിട്ടുള്ളതെങ്കിലും ബാങ്കിംഗ് സംവിധാനത്തില്‍ ആവശ്യത്തിലധികം പണം കുമിഞ്ഞു കൂടുന്നത് ഒഴിവാക്കേണ്ടതാണെന്നും കരുതുന്നു ”
വി പി നന്ദകുമാര്‍
മാനേജിംഗ് ഡയറക്ടര്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റ