തിരുവനന്തപുരം : ദേശീയ കൈത്തറി ദിനമായ ആഗസ്റ്റ് ഏഴിന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല പെരിങ്ങമ്മല കാവേരി വീവ്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്കൊപ്പം ഒരു ദിനം ചെലവഴിക്കുന്നു. രാവിലെ പതിനൊന്നിന് കാവേരി വീവ്‌സിലെത്തുന്ന അദ്ദേഹം തറികളും കുഴിത്തറകളും നേരിട്ടു കാണുകയും തൊഴിലാളികളുമായി സംവദിക്കുകയും ചെയ്യും കൈത്തറി തൊഴിലാളികളുടെ ജീവിതം നേരിട്ടു മനസിലാക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളെ നേരിട്ടറിയാനുമാണ് രമേശ് ചെന്നിത്തല കൈത്തറി ഗ്രാമത്തിലെത്തുന്നത്.
തുടര്‍ന്ന് കൈത്തറി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‌റ് അഡ്വ ജി സുബോധന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ രമേശ് ചെന്നിത്തല കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, അഡ്വ. എം വിന്‍സെന്റ് എംഎല്‍എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കൈത്തറി നെയ്ത്തു തൊഴിലില്‍ അമ്പതു വര്‍ഷം തികച്ച അഞ്ചു തൊഴിലാളികളെ ആദരിക്കും.
തുടര്‍ന്ന് രമേശ് ചെന്നിത്തല കൈത്തറി തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. കൈത്തറി വില്ലേജിലെ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കും