
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പുതിയ ഇൻഡോർ സ്റ്റേഡിയത്തോടനുബന്ധിച്ച് മണപ്പുറം ഫിനാൻസ് നിർമിച്ചു നൽകിയ ഇൻ്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) ക്ലാസ് റൂം മണപ്പുറം ഫിനാൻസ് എംഡി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കോളേജിലെ വികസന പരിപാടികൾക്ക് പൂർവവിദ്യാർഥി എന്ന നിലയിലുള്ള പിന്തുണ വിപി നന്ദകുമാർ ഉറപ്പു നൽകി. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ്, കോളേജ് മാനേജർ ഫാ. പി.ടി. ജോയ്, മണപ്പുറം ഫിനാൻസ് സീനിയർ പിആർഒ കെ.എം. അഷ്റഫ്, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് ശിൽപ തെരേസ സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
ഒരു ഗ്രാമത്തിൽ നിന്ന് ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ
ബാങ്കും എൻബിഎഫ്സിയുമാണ് മണപ്പുറം ഫിനാൻസെന്ന് വിദ്യാർഥികളുമായുള്ള ആശയ വിനിമയ ചടങ്ങിൽ വി.പി. നന്ദകുമാർ പറഞ്ഞു. എല്ലാവരും ചിന്തിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ചതിൻ്റെ ഫലമാണ് മണപ്പുറം ഗ്രൂപ്പ്. പ്രതിസന്ധികളെ ചവിട്ടുപടിയാക്കിയാണ് മണപ്പുറം വളർന്നത്. യു എസ് കഴിഞ്ഞാൽ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ചൈന മാറിയതിന് പിന്നിൽ അവിടത്തെ ജനങ്ങളുടെ കഠിനപ്രയത്നവും അർപ്പണ മനോഭാവവുമാണ്. സമൂഹത്തിൻ്റെ ആവശ്യത്തിനും കാലഘട്ടത്തിനുമനുസരിച്ച് വേണം വളരാൻ. നിരന്തരമായ പഠനമാണ് വളർച്ചയുടെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
ബോട്ടണി ഡിപ്പാർട്ട്മെൻ്റ് നടത്തിയ പ്രത്യേക പരിശീലനം പൂർത്തിയാക്കിയവർക്ക് വി.പി. നന്ദകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കോളേജ് മാനേജർ ഫാ. പി.ടി. ജോയ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വി പി. നന്ദകുമാറിനെ ആദരിച്ചു. പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ് സ്വാഗതമാശംസിച്ചു.
ഷിൻ്റോ കെ. ജി നന്ദി പറഞ്ഞു.
ക്രൈസ്റ്റ് ഇന്നൊവേഷൻ സെൻ്ററിലെ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനവും വി.പി. നന്ദകുമാർ നിർവഹിച്ചു.
ഫോട്ടോ .
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ മണപ്പുറം ഫിനാന്‍സ് നിര്‍മിച്ചു നല്‍കിയ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) ക്ലാസ് റൂം മണപ്പുറം ഫിനാന്‍സ് എംഡി വി.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍.
(ഇടത്തു നിന്ന്) ഇരിങ്ങാലക്കുട മാകെയര്‍ സെയില്‍സ് ഹെഡ് ടിഎസ്. ശ്രീജിത്, ഡോ. വി.പി. നന്ദകുമാറിന്റെയും ഡോ. സുമിത നന്ദകുമാറിന്റെയും പേഴ്‌സനല്‍ സെക്രട്ടറി എ. സജികുമാര്‍, മണപ്പുറം ഫിനാന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(പിആര്‍) അഷ്‌റഫ് കെ.എം, സുവോളജി പ്രൊഫസര്‍ ഡോ. ജിജോ തട്ടില്‍, ബിബിഎ ഫാക്കല്‍റ്റി പ്രൊഫ. ബേബി ജോണ്‍, കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, കോളേജ് മാനേജര്‍ ഫാ. പി.ടി. ജോയ്, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫൗണ്ടേഷന്‍ സി എസ് ആര്‍ ഹെഡ് ശില്‍പ തെരേസ സെബാസ്റ്റ്യന്‍, മണപ്പുറം ഫൗണ്ടേഷന്‍ പ്രവര്‍ത്തക ഗ്രേസ് തോമസ്, മാക്യാമ്പസ് സെന്റര്‍ ഹെഡ് സിനു കുമാര്‍, മണപ്പുറം സിവില്‍ സര്‍വീസ് അക്കാദമി സെന്റര്‍ ഹെഡ് പ്രകാശ് പി. എന്നിവര്‍ സമീപം.
Asha Mahadevan