ഗാസ സിറ്റി പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം,തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്നു പ്രസിഡന്റ് ട്രംപ്

Spread the love

വാഷിംഗ്‌ടൺ ഡി സി : ഗാസ സിറ്റി പൂർണ്ണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകി. പത്ത് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഇസ്രായേൽ പ്രതിരോധ സേന (IDF) ഗാസ സിറ്റിയിൽ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഈ നീക്കത്തിന് മുന്നോടിയായി ഏകദേശം 10 ലക്ഷം പലസ്തീൻകാരോട് ഗാസ സിറ്റി വിട്ട് പോവാൻ ആവശ്യപ്പെട്ടേക്കുമെന്നും ഇസ്രായേൽ അധികൃതർ അറിയിച്ചു.

ഈ തീരുമാനത്തിൽ പ്രസിഡന്റ് ട്രംപ് ഇടപെടേണ്ടതില്ലെന്നും ഇസ്രായേൽ സർക്കാരിന് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കണമെന്നും തീരുമാനിച്ചതായി യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.

ഗാസ പൂർണ്ണമായി നിയന്ത്രിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും,ഹമാസിനെ നശിപ്പിക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ഗാസയുടെ സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. യുദ്ധം അവസാനിച്ച ശേഷം ഒരു ബദൽ സിവിലിയൻ ഭരണകൂടത്തിന് അധികാരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഈ നീക്കം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ഗാസയിലെ 20 ലക്ഷം ജനങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേലിന് ഏറ്റെടുക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി ഐഡിഎഫ് മേധാവി ഉൾപ്പെടെയുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചു. എങ്കിലും ബഹുഭൂരിപക്ഷം മന്ത്രിമാരും നെതന്യാഹുവിൻ്റെ പദ്ധതിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഗാസ സിറ്റിയിലെ ഹമാസ് പോരാളികളെ വളഞ്ഞ്, ഒക്ടോബർ 7-ഓടെ സാധാരണക്കാരെ പൂർണ്ണമായി ഒഴിപ്പിച്ച് കരമാർഗ്ഗം ആക്രമണം നടത്താനാണ് ഐഡിഎഫ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ ഓപ്പറേഷൻ മാസങ്ങളോളം നീണ്ടുനിന്നേക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *