രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് ആലപ്പുഴയിൽ കെ സി വേണുഗോപാൽ എംപി ഫ്ലാഗ് ഓഫ് ചെയ്തു

Spread the love

ആലപ്പുഴ : മയക്കുമരുന്നിന് അടിമപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിച്ച്, ക്രിയാത്മകമായ മറ്റു പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടതുണ്ടെന്നും ഇതിനായി നമ്മുടെ ക്യാമ്പസുകളും സ്കൂളുകളും സുരക്ഷിതമാക്കാനുള്ള തയ്യാറെടുപ്പുകൾ ഉണ്ടാകണമെന്നും കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം – വാക്കുത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് മാഫിയയെയും അതിൻ്റെ ലോബികളെയും നേരിടാൻ ഭയപ്പെട്ടുനിൽക്കുന്ന ഒരു സമൂഹത്തെ നമുക്ക് കാണാൻ കഴിയുന്നുണ്ട്. ഈ ഭയം വിദ്യാലയങ്ങളിൽ പോലും പ്രകടമാണ്.
ഇതിനെതിരായുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ഇത് സമൂഹത്തിനുവേണ്ടിയുള്ള, നമ്മുടെ ഭാവിക്കുവേണ്ടിയുള്ള ഒരു പോരാട്ടമാണ് – കെ സി വേണുഗോപാൽ പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി.

പ്രൗഡ് കേരളയുടെ ആറാമത് ലഹരിക്ക സമൂഹ നടത്തം – Walk Against Drugs – ആലപ്പുഴയിൽ അഭൂതപൂർവ്വമായ ജനപങ്കാളിത്തം കൊണ്ടും ഐക്യദാർഢ്യ പ്രഖ്യാപനം കൊണ്ടും ശ്രദ്ധേയമായി.

രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ജാഥയിൽ പങ്കെടുക്കാൻ രാഷ്ട്രീയ വർണ്ണ വർഗ്ഗ ഭേദമന്യേ ആലപ്പുഴ ബീച്ചിനെ ജനസാഗരമാക്കിക്കൊണ്ട് നിരവധി പേരാണ് എത്തിച്ചേർന്നത്.

ലഹരിക്കെതിരെ ജനകീയ പ്രതിരോധത്തിന്റെ മതിൽ തീർക്കാൻ മത നേതാക്കൻമാരും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും വീട്ടമ്മമാരും ഒത്തുചേർന്നു.

കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കാസർഗോഡ് എന്നെ ജില്ലകളിൽ വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് ഈ പരിപാടി ആലപ്പുഴ ജില്ലയിലെത്തിയത്.

പി പി ചിത്തരഞ്ജൻ എംഎൽഎ,ആലപ്പുഴ രൂപതാ പിതാവ് ജെയിംസ് റാഫേൽ ആനപ്പറമ്പിൽ, ഹാഷ്മിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ സി കെ ബാദുഷ സഖാഫി, ശബരിമല മുൻ മേൽശാന്തി നീലാമന പരമേശ്വരൻ നമ്പൂതിരി, ഡോ. കെ എസ് മനോജ് എക്സ് എംപി, ജോസഫ് വാഴക്കൻ, എ എ ഷുക്കൂർ, അഡ്വക്കേറ്റ് ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് ബി ബാബുപ്രസാദ്, പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, യുഡിഎഫ് കൺവീനർ സി കെ ഷാജിമോഹൻ, കെപിസിസി ഭാരവാഹികൾ എം ജെ ജോബ്,അഡ്വക്കേറ്റ് ജോൺസൺ എബ്രഹാം, അഡ്വക്കേറ്റ് എം ലിജു, അഡ്വക്കേറ്റ് കെ പി ശശികുമാർ, ബി ബൈജു, അഡ്വക്കേറ്റ് സമീർ, രാജേന്ദ്രപ്രസാദ്, കറ്റാനം ഷാജി, ത്രിവിക്രമൻ തമ്പി, എൻ രവി, എസ് ശരത്, എബി കുര്യാക്കോസ്, കെപിസിസി വക്താക്കളായ അനിൽ ബോസ്, സന്ദീപ് വാര്യർ,ആർ വത്സലൻ പ്രൗഡ് കേരള ആലപ്പുഴ ജില്ലാ ചാപ്റ്റർ കൺവീനർ അഡ്വക്കേറ്റ് ശ്രീജിത്ത് പത്തിയൂർ, കോഡിനേറ്റർ സരുൺ റോയി., ഫെലിസിറ്റേറ്റർ എസ് എം അൻസാരി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ബി പത്മകുമാർ, ഫാദർ സേവ്യർ കുടിയാശ്ശേരി, ഗാന്ധിഭവൻ സെക്രട്ടറി മുഹമ്മദ് ഷമീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ എം നസീർ തുടങ്ങിയവർ നേതൃത്വം നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *