
കെപിസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കണ്ണൂരില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ദേശീയപതാക ഉയര്‍ത്തും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ കെപിസിസി ഭാരവാഹികള്‍,ഡിസിസി ഭാരവാഹികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസിസികളുടെയും ബ്ലോക്ക്,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടത്തും.
കെപിസിസിയുടെ രണ്ടാംഘട്ട ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ലഹരിയില്‍ നിന്നും സ്വാതന്ത്ര്യം എന്ന പേരില്‍ ലഹരിക്കെതിരെ അമ്മമാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി മെഗാ കുടുംബസംഗമങ്ങള്‍ നടത്തുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.