സാങ്കേതിക വിദ്യാഭ്യാസം നേടുന്നവര്‍ നവകേരളത്തെ നയിക്കേണ്ടവരെന്ന് മന്ത്രി ആര്‍ ബിന്ദു
വയനാട് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജില്‍ പുതുതായി നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ലാബ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.
സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുന്ന ലോകത്ത് സാങ്കേതിക വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ നവകേരളത്തെ നയിക്കേണ്ടവരാണെന്ന് മന്ത്രി പറഞ്ഞു .നവകേരള സൃഷ്ടിയുടെ ഭാഗമായി പുതിയ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതായും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശാക്തീകരിച്ച് സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രചോദനവും പിന്തുണയും ഉറപ്പാക്കുകയാണ് സര്‍ക്കാറെന്നും മന്ത്രി ചൂണ്ടിക്കാട്ടി.