ഐസിഇസിഎച്ച് പ്രഥമ പിക്കിൾബോൾ ടൂർണമെന്റ് ; സെന്റ് ജോസഫ്, സെന്റ് ജെയിംസ്, സെന്റ് തോമസ് ടീമുകൾ ജേതാക്കൾ

Spread the love

ഹൂസ്റ്റൺ : അമേരിക്കയിലെ മലയാളി സമൂഹത്തിന് അത്ര പരിചയമില്ലാത്ത ഒരു ഗെയിം. ബാഡ്മിന്റന്റെയും ടെന്നിസിന്റെയും മറ്റൊരു വകഭേദമായ പിക്കിൾബോൾ ടൂർണമെന്റിനെ പ്രഥമ മത്സരത്തിൽ തന്നെ 25 ടീമുകളുടെ ഉജ്ജ്വല പോരാട്ടം!!

ആദ്യന്തം ആവേശം നിറഞ്ഞു നിന്ന പ്രഥമ ടൂർണമെന്റിൽ ഹുസ്റ്റൻ സെന്റ്‌ . ജോസഫ് സീറോ മലബാർ ചർച്ച് , സെൻറ് .ജെയിംസ് ക്നാനായ ചർച്ച്, സെന്റ്‌ .തോമസ്‌ സിഎസ്ഐ ചർച്ച് ടീമുകൾ ജേതാക്കളായി എവർ റോളിങ്ങ് ട്രോഫികളിൽ മുത്തമിട്ടു.,

എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ (ICECH) ആഭിമുഖ്യത്തിലാണ്‌ മത്സരങ്ങൾ നടന്നത് . ഓഗസ്റ്റ് 16, 17 (ശനി, ഞായർ തീയതികളിൽ ഹുസ്റ്റൻ ട്രിനിറ്റി സെന്ററിൽ വെച്ചു നടത്തപ്പെട്ട ടൂർണമെന്റ് ഐസിഇസിഎച് .പ്രസിഡന്റ്‌ റവ.ഫാ. ഡോ .ഐസക് .ബി .പ്രകാശ്‌ ഉദ്ഘടാനം ചെയ്തു. സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ.ജിജു എം ജേക്കബ് പ്രാരംഭ പ്രാർത്ഥന നടത്തി

വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി. ഓപ്പൺ പുരുഷ വിഭാഗത്തിൽ ഹുസ്റ്റൻ സെന്റ്‌ .ജോസഫ് സീറോ മലബാർ ചർച്ച് ഹുസ്റ്റൻ ട്രിനിറ്റി മാർത്തോമാ ചർച്ചിനെ 11-6,11-6. പോയിന്റിൽ പരാജയപെടുത്തി.

ഓപ്പൺ വനിതാ വിഭാഗത്തിൽ ഹുസ്റ്റൻ സെന്റ്‌ . ജെയിംസ് ക്നാനായ ചർച് ട്രിനിറ്റി മാർത്തോമാ ചർച്ചിനെ 11-8,7-11,11-8 പോയിന്റിൽ പരാജയപ്പെടുത്തി.

ഞായറാഴ്ച്ച നടന്ന സീനിയർസ് വിഭാഗത്തിൽ ഹുസ്റ്റൻ സെന്റ്‌ .തോമസ് സി. എസ്. ഐ ചർച്ച് ട്രിനിറ്റി മാർത്തോമാ ചർച്ചിനെയും 11-8,11-9 പോയിന്റിൽ പരാജയപ്പെടുത്തി.

വനിതാ വിഭാഗം MVP – (മെറിൽ സക്കറിയ സെന്റ് ജെയിംസ് ക്നാനായ)
മെൻസ് ഓപ്പൺ MVP – (ലാൻസ് പ്രിൻസ് – സെന്റ് ജോസഫ് സിറോ മലബാർ)
സീനിയർസ് (55 വയസ്സിനു മുകളിൽ) – സുനിൽ പുളിമൂട്ടിൽ ( സെന്റ് തോമസ് സിഎസ്ഐ )
മോസ്റ്റ് സീനിയർ പ്ലയെർ – (എംസി ചാക്കോ – ട്രിനിറ്റി മാർത്തോമാ )
വനിതാ റൈസിംഗ് സ്റ്റാർ (ഡിയ ജോർജ്‌ – ട്രിനിറ്റി മാർത്തോമാ )
മെൻസ് റൈസിംഗ് സ്റ്റാർ ( അനിത് ഫിലിപ്പ് – ട്രിനിറ്റി മാർത്തോമാ –

ഞായറാഴ്ച്ച വൈകുന്നരം നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്കു സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു ട്രോഫികൾ നൽകി.

മിസ്സോറി സിറ്റി. മേയർ റോബിൻ ഇലക്കാട്ടു, ഫോർട്ട് ബെൻഡ് കൗണ്ട്ടി ഡിസ്ട്രിക്ക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ എന്നിവർ മുഖ്യ അഥിതികളായി സംബന്ധിച്ചു .

വിജയികൾക്കു ഫാൻസിമോൾ പള്ളാത്തുമഠം സ്പോൺസർ ചെയ്ത ട്രോഫി (മെൻസ് ഓപ്പൺ ചാംപ്യൻഷിപ്), മണ്ണിൽ ഉമ്മൻ ജോർജ് മെമ്മോറിയൽ ട്രോഫി (മെൻസ് സീനിയേർസ്), അപ്ന ബസാർ ട്രോഫി (വിമൺസ്, ഐസിഇ.സിഎച് വക ട്രോ ഫികളും നൽകി. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപിന് നേതൃത്വം നൽകിയ റജി കോട്ടയം,.അനിത് ഫിലിപ്പ് എന്നിവരെ പ്രത്യേക മെമെന്റോകൾ നൽകി ആദരിച്ചു.

ഐസിഇസിഎച് വൈസ് പ്രസിഡണ്ട് റവ. ഫാ.രാജേഷ് കെ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, സ്പോർട്സ് കൺവീനർ റവ. ജീവൻ ജോൺ, സ്പോർട്സ് കോ ഓർഡിനേറ്റർ റെജി കോട്ടയം ട്രഷറർ രാജൻ അങ്ങാടിയിൽ ഐസിഇസിഎച്. പിആർഓ. ജോൺസൻ ഉമ്മൻ. പ്രോഗ്രാം കോർഡിനേറ്റർ ഫാൻസിമോൾ പള്ളാത്തുമഠം, നൈനാൻ വീട്ടീനാൽ , ബിജു ചാലക്കൽ, അനിത് ജോർജ് ഫിലിപ്പ്, ബാബു കലീന (ഫോട്ടോഗ്രാഫി) എന്നിവർ നേതൃത്വം നൽകി.

ഫാൻസിമോൾ പള്ളാത്തുമഠം നന്ദി അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *