സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള സഹായകേന്ദ്രമായ കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് പതിമൂന്നാം വാർഷികത്തിലേക്ക് കടക്കുന്നു. 2013 ഓഗസ്റ്റ് 23-നാണ് എറണാകുളം ജില്ലയിൽ സ്നേഹിതയുടെ പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ 9620 കേസുകൾ കൈകാര്യം ചെയ്യുകയും 1208 പേർക്ക് താൽക്കാലിക അഭയം നൽകുകയും ചെയ്തിട്ടുണ്ട്.
ഗാർഹിക അതിക്രമങ്ങൾ (2022), കുടുംബ പ്രശ്നങ്ങൾ (1123), മദ്യാസക്തി (529), സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ (260), കുട്ടികൾക്കെതിരായ അതിക്രമങ്ങൾ (295), കുട്ടികളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ (331) എന്നിവയാണ് സ്നേഹിത ഇടപെട്ട പ്രധാന മേഖലകൾ. കൂടാതെ 6921 ടെലിഫോൺ കേസുകളും 1893 കൗൺസിലിങ് സെഷനുകളും പൂർത്തിയാക്കിയിട്ടുണ്ട്.