90 ശതമാനം വരെ സ്വർണ്ണ വായ്പ; ‘എസ്ഐബി ഗോൾഡ് എക്സ്പ്രസ്’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

Spread the love

കൊച്ചി: സ്വർണ്ണത്തിനു 90 ശതമാനംവരെ വായ്പ ലഭിക്കുന്ന പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി ഗോൾഡ് എക്സ്പ്രസ്’ അവതരിപ്പിച്ചു. ബിസിനസ് വിപുലീകരണത്തിനും മൂലധന സമാഹരണത്തിനും,വ്യക്തിഗത സംരംഭങ്ങൾക്കും,സൂക്ഷ്മ- ചെറുകിട, ഇടത്തരം സംരംഭകരേയും ചെറുകിട ബിസിനസുകാരെയും സാമ്പത്തികമായി സഹായിക്കാൻ ലക്ഷ്യമിട്ടാണ് ബാങ്ക് പുതിയ പദ്ധതി പുറത്തിറക്കിയത്. 25000 രൂപ മുതൽ 25 ലക്ഷം രൂപവരെയാണ് വായ്‌പ ലഭിക്കുക. മൂന്ന് വർഷം വരെയാണ് വായ്പയുടെ കാലാവധി. കുറഞ്ഞ നടപടി ക്രമങ്ങളിലൂടെ വളരെ വേഗം ലഭിക്കുന്ന എസ്ഐബി ഗോൾഡ് എക്സ്പ്രസ് വായ്പകൾക്ക് യാതൊരുവിധ ഹിഡൻ ചാർജുകളും ഉണ്ടായിരിക്കില്ലെന്ന് ബാങ്ക് അറിയിച്ചു.

ഉപഭോക്താക്കളുടെ സ്വർണത്തിന് പരമാവധി മൂല്യം നൽകുന്ന എസ്ഐബി ഗോൾഡ് എക്സ്പ്രസ് അവതരിപ്പിക്കുന്നതിലൂടെ വിശ്വാസവും കാര്യക്ഷമതയും ഒത്തുചേർന്ന, ഉപഭോക്തൃ കേന്ദ്രീകൃത ബാങ്കിങ് സേവനങ്ങളിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് ചീഫ് ജനറൽ മാനേജറും റീട്ടെയിൽ അസറ്റ് വിഭാഗം മേധാവിയുമായ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു. നാമമാത്രമായ രേഖകൾ, വേഗത്തിലുള്ള പ്രോസസ്സിംഗ്, സുതാര്യത എന്നിവയാണ് എസ്ഐബി ഗോൾഡ് എക്സ്പ്രസ് വായ്പയുടെ പ്രത്യേകത. വായ്പ നടപടിക്രമങ്ങളെല്ലാം ഡിജിറ്റലായി പൂർത്തിയാക്കാനുള്ള സൗകര്യവും ലഭ്യമാണ്. രാജ്യത്തെ മുഴുവൻ ശാഖകളിലും പുതിയ ഉപഭോക്താക്കൾക്കുൾപ്പടെ എല്ലാവർക്കും എസ്ഐബി ഗോൾഡ് എക്സ്പ്രസ് സൗകര്യം ലഭ്യമാണെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.

Anu Maria Thomas

Author

Leave a Reply

Your email address will not be published. Required fields are marked *