സെൻറ്റ് സ്റ്റീഫൻസ് കോളേജ് സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ജയ്സൺ ജേക്കബ് വർഗീസ് (38) അന്തരിച്ചു

Spread the love

അങ്കമാലി:സംസ്ഥാന പാതയിൽ കോന്നി വകയാറിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് അധ്യാപകൻ ഒടുവിൽ മരണത്തിനു കീഴടങ്ങി . പത്തനാപുരം സെൻറ്റ് സ്റ്റീഫൻസ് കോളേജ് (മാലൂർ കോളേജ്) സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ അങ്കമാലി പാറക്കടവ്, എളവൂർ നെല്ലിക്കാപ്പിള്ളി വീട്ടിൽ ജയ്സൺ ജേക്കബ് വർഗീസ് (38) ആണ് അന്തരിച്ചത്.

ആഗസ്റ്റ് 14 ന് രാത്രി സ്വദേശമായ അങ്കമാലിയിലേക്കുള്ള യാത്രക്കിടെ അദ്ദേഹം ഓടിച്ചിരുന്ന കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചു. സാരമായി പരിക്കേറ്റതിനേ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. രണ്ടു വർഷം മുൻപാണ് അധ്യാപകനായി സെൻറ് സ്റ്റീഫൻസ് കോളേജിൽ എത്തുന്നത്. ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് പത്തനാപുരം മാലൂർ സെൻറ് സ്റ്റീഫൻസ് കോളേജിലും തുടർന്ന് പത്തനാപുരം മൗണ്ട് താബോർ ദയറയിലും പൊതുദർശനത്തിന് വെച്ചശേഷം സ്വദേശമായ അങ്കമാലി പാറക്കടവിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.
കടപ്പാട്

 

Author

Leave a Reply

Your email address will not be published. Required fields are marked *