ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ പതിനൊന്നാമത് ഓവർസിയറായി റവ. വൈ റജി ചുമതല ഏറ്റെടുത്തിട്ട് ഒരു വർഷം തികയുന്നതിനോടനുബന്ധിച്ച് 2025 ആഗസ്റ്റ് 26 ചൊവ്വാഴ്ച സ്തോത്ര പ്രാർത്ഥന മുളക്കുഴ മൗണ്ട് സിയോൻ കൺവൻഷൻ സെന്ററിൽ നടക്കും. ഇതിനോട് ചേർന്ന് 103 ) മത് ജനറൽ കൺവൻഷൻ ആലോചനാ യോഗവും നടക്കും.
ഐപിസി മുൻ ജനറൽ പ്രസിഡണ്ടും പവർ വിഷൻ ചെയർമാനുമായ പാസ്റ്റർ കെ സി ജോൺ അനുഗ്രഹപ്രഭാഷണം നടത്തും.
ദൈവസഭയുടെ പ്രവർത്തനങ്ങൾ ഏറെ അനുഗ്രഹകരമായി മുന്നേറുവാൻ കർത്താവ് സഹായിക്കുന്നു. സ്റ്റേറ്റ് തലത്തിലും സോണൽ, സെന്റർ, പ്രാദേശിക തലത്തിലും വലിയ മുന്നേറ്റമാണ് ദൈവം നൽകി കൊണ്ടിരിക്കുന്നത്.
2025 ഓഗസ്റ്റ് 26-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിലാണ് മീറ്റിംഗ് നടത്തുവാനുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്.
സ്റ്റേറ്റ് കൗൺസിലും സ്റ്റേറ്റ് ബിലീവേഴ്സ് ബോർഡും മീറ്റിംഗിന് നേതൃത്വം നൽകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു സ്റ്റേറ്റ് ബിലീവേഴ്സ് ബേർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തു കാല എന്നിവർ അറിയിച്ചു.
103) മത് ജനറൽ കൺവൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ നടക്കും.