മാർത്തോമ സഭയിലെ സീനിയർ പട്ടകാരൻ ഫിലിപ്പ് വർഗീസ് അച്ചൻ (87) ഡെട്രോയിറ്റിൽ അന്തരിച്ചു

Spread the love

ഡെട്രോയിറ്റ് :  മാർത്തോമ സഭയിലെ സീനിയർ പട്ടകാരനും കൺവെൻഷൻ പ്രസംഗികനും ആയിരുന്ന ഫിലിപ്പ് വർഗീസ് അച്ചൻ (87) ഡെട്രോയിറ്റിൽ അന്തരിച്ചു.

വെണ്മണി വാതല്ലൂർ കുടുംബത്തിൽ വെട്ടത്തേത് പരേതരായ വി. ഇ. ഫിലിപ്പിന്റെയും ഗ്രേസി ഫിലിപ്പിന്റെയും മുന്നാമത്തെ മകനത്രേ അച്ചൻ. വെണ്മണി മാർത്തോമ ഹൈ സ്കൂളിലും പന്തളം എൻഎസ് എസ് കോളജിലും പഠനം പൂർത്തിയാക്കിയ ശേഷം കൊമ്പാടി മാർത്തോമ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേടിയ തിരുവചന പഠനവും കോട്ടയം മാർത്തോമ സെമിനാരിയിൽ നിന്നും നേടിയ തിയോളജി ബോധനവും അച്ഛന് 1963 മെയ് 7 ആം തീയതി ഡീക്കൻ പദവിയും ജൂൺ 26 ആം തീയതി കശീശ പട്ടവും നൽകി സഭയുടെ ശ്രുശുഷ സമൂഹത്തിലേക്ക് കൈ പിടിച്ചു ഉയർത്തി,
തന്മൂലം ധാരാളം പേരെ ക്രിസ്തുവിന്റെ മാർഗ്ഗത്തിലേക്ക് നയിക്കുവാൻ അച്ഛന്റെ പ്രസംഗങൾ, പ്രവർത്തനങ്ങൾ മൂലം സാധിച്ചു.

കാട്ടാക്കട,നെടുവാളൂർ, ആനിക്കാട്, കരവാളൂർ,നിരണം, കുറിയന്നൂർ, മുളക്കുഴ, കീക്കൊഴൂർ, പെരുമ്പാവൂർ, നാക്കട എന്നീ ഇടവകകളിൽ വികാരി യായി സേവനം അനുഷ്ടിച്ചു.1991 ൽ അമേരിക്കയിൽ എത്തിയ ശേഷം ഡെട്രോയിറ്റ്, അറ്റ്ലാന്റ, ചിക്കാഗോ, ഫ്ലോറിഡ, ഇന്ത്യനാപോലിസ്, ഡാലസ്, കാനഡ എന്നി സ്ഥലങ്ങളിൽ ഉള്ള ഇടവകകളിൽ ചുരുങ്ങിയ സമയം സേവനം ചെയുന്നതിന് സാധിച്ചു.
ഡെട്രോയിറ്റിൽ വിശ്രമ ജീവിതം നയിക്കുക ആയിരുന്ന അച്ഛന്റെ സഹധർമണി കൈലാസ് തുരുത്തിയിൽ പരേതരായ ജേക്കബ് ജോണിന്റെയും പെണ്ണെമ്മ ജോണിന്റെയും മകൾ ഡോ. എൽസി വരുഗീസ്.

മക്കൾ: ഫിലിപ്പ് വർഗീസ്(ജിജി), ജോൺ വറുഗീസ് (ജോജി), ഗ്രേസ് തോമസ് (ശാന്തി)
മരുമക്കൾ: മിനി വർഗീസ് , സുനിത വർഗീസ്, ബിനോ തോമസ്
കൊച്ചുമക്കൾ: ഹാനാ തോമസ്, നെയ്തൻ വറുഗീസ്, ആൻഡ്രൂ വർഗീസ്, റബേക്ക വർഗീസ്, ഐസയ്യ തോമസ്, ഇല്യാന വറു ഗീസ്.

സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:ജിജി: 586-604-6246, ജോജി: 586-610-9932

 

Author

Leave a Reply

Your email address will not be published. Required fields are marked *