മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന് തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണം (31.8.28).

എല്‍ഡിഎഫിലേയും സിപിഎമ്മിലേയും സ്ത്രീപീഡകരായ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സംരക്ഷണം നല്കുന്ന മുഖ്യമന്ത്രി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ രാജി ആവശ്യപ്പെടുന്നത് എന്ത് യുക്തിയുടെ പേരിലാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്. കെപിസിസി ഭവനസന്ദര്‍ശനത്തിന്റെയും ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി വഴുതക്കാട് ബൂത്തില്‍ പര്യടനം നടത്തിയ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
അമ്മി കൊത്താന്‍ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാര്‍ ഉണ്ടോ എന്ന് ചോദിക്കുകയാണ് മുഖ്യമന്ത്രിയും പൊലീസൂമെന്നും അദ്ദേഹം പരിഹസിച്ചു.
ഇതുവരെ രാഹുലിന് എതിരെ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതിക്കാരുണ്ടോ എന്ന് മുഖ്യമന്ത്രിയുടെ പൊലീസിന് അന്വേഷിച്ചിറങ്ങേണ്ട ഗതികേടാണ്. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടി സ്ത്രീപക്ഷ നിലപാടിനെ കുറിച്ച് സംസാരിക്കരുത്. പരാതികള്‍ ഇല്ലാത്ത ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. കേരളത്തിലെ ആഭ്യന്തരവകുപ്പിന് എന്തൊരു ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍ എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ്.സ്വന്തം പാര്‍ട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രി.ഇടത് നേതാക്കള്‍ക്ക് എതിരെ ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല.ആരോപണം വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ രാഹുലിനെതിരെ കണ്‍ഗ്രസ് നടപടി എടുത്തു. സ്വന്തം മുന്നണിയില്‍ ഉള്ളവര്‍ക്ക് എതിരെ ആരോപണം വന്നപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിനെ പറ്റി അന്വേഷിച്ചോ? മാതൃകപരമായ നടപടി എടുത്ത കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നുണ്ട്. സ്ത്രീ പീഡകരെയും കളങ്കിതരായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. മുകേഷ് എംഎല്‍എയ്ക്കെതിരെ എന്ത് നടപടി എടുത്തു? ആരോപണ വിധേയനായ അദ്ദേഹത്തെ രാജിവെപ്പിച്ചാല്‍ പിന്നീട് എംഎല്‍എ സ്ഥാനം തിരികെ നല്കാന് കഴിയില്ലെന്ന് പറഞ്ഞല്ലെ പാര്‍ട്ടി സെക്രട്ടറി എംവി ഗേവിന്ദന് സംരക്ഷിച്ചതെന്നും ഹസന് ചോദിച്ചു.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രാഹുലിനെ വിലക്കിയിട്ടില്ല. സമ്മേളനത്തില്‍ നിന്ന് ലീവ് എടുക്കാനും പാര്‍ട്ടി ആവശ്യപ്പെടില്ല. സമ്മേളനത്തില്‍ പങ്കെടുക്കുക എന്നത് നിയമസഭാ സാമാജികന്റെ അവകാശമാണെങ്കിലും പങ്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം. അത് വ്യക്തിപരമായ കാര്യമാണെന്നും ഹസന് പറഞ്ഞു.
ഞങ്ങള്‍ പാര്‍ട്ടി ആലോചിച്ച് ഏകകണ്ഠമായി, ജനാധിപത്യപരമായി സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. എല്ലാവര്ക്കും സ്വതന്ത്രമായ അഭിപ്രായം പറയാം. പക്ഷേ, പാര്‍ട്ടിയാണ് അന്തിമമായി തീരുമാന മെടുക്കുന്നത്. പാര്‍ട്ടി തീരുമാനം വരുന്നതിനു മുന്‍പ് അങ്ങനെയുള്ള ആളുകള്‍ പ്രതികരിക്കുന്നത് തെറ്റാണ് അദ്ദേഹം പറഞ്ഞു.
സഭയില്‍ കോണ്‍ഗ്രസിന്റെ സംരക്ഷണം രാഹുലിന് ഉണ്ടാകുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ആളിനെ ഞങ്ങള്‍ സംരക്ഷണം കൊടുക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്.

ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല. ഒരു കാര്യം ഡിവൈഎഫ്ഐക്കാര്‍ മറക്കരുത്. സ്ത്രീ പീഡകരായ നിങ്ങളുടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും റോഡില്‍ ഇറങ്ങി നടക്കാം എന്ന് വ്യാമോഹിക്കേണ്ട. ഇവിടെ കോണ്‍ഗ്രസിന്റെ യുവജന സംഘടനകള്‍ ഉണ്ട്, യൂത്ത് കോണ്‍ഗ്രസ് ഉണ്ട്. ചെയ്യാത്ത കാര്യത്തിനാണ് ഷാഫി പറമ്പില്‍ വഴിയില്‍ തടഞ്ഞ് ആക്രമിച്ചതെന്നും എംഎം ഹസന് പറഞ്ഞു.
ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താനാണ് വികസനസദസ്സ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പിണറായി സര്‍ക്കാരിന്റെ ഈ നീക്കം. നവ കേരളസദസിനും സര്‍ക്കാര്‍ പ്രചരണത്തിനായി കോടികള്‍ പിരിച്ചു. അതേ രീതിയില്‍ വികസനസദസിനും പണം പിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളില്‍ ഫണ്ടില്ലാതെ വികസന സ്തംഭനമാണ്. അപ്പോഴാണ് ശേഷിക്കുന്ന ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം സര്‍ക്കാര്‍ നടത്തുന്നത്. അതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. നികുതിപ്പണം നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കേണ്ടതെന്നും ഹസന് പറഞ്ഞു.