നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മ കൺവെൻഷൻ സെപ്റ്റംബർ 26-നു ആരംഭിക്കുന്നു

Spread the love

ന്യൂ യോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ റീജിയണൽ കൺവെൻഷൻ സെപ്റ്റംബർ മാസം 26, 27, 28 എന്നീ തീയതികളിൽ യഥാക്രമം ശാലേം മാർത്തോമ്മാ പള്ളി ഈസ്റ്റേൺ ലോങ്ങ് ഐലൻഡ്, എപ്പിഫനി മാർത്തോമ്മാ പള്ളി (ഓസോൺ പാർക്ക്) , സെൻറ്. ജെയിംസ് മാർത്തോമ്മാ പള്ളി (റോക്ക് ലാൻഡ്), എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു.

മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനും ഫരീദാബാദ് ധർമ്മ ജ്യോതി വിദ്യാപീഠം പ്രിൻസിപ്പളുമായ റവ. ഡോ. എബ്രഹാം സ്കറിയാ മുഖ്യ പ്രസംഗകനായിരിക്കും. കൺവെൻഷൻ യോഗത്തിൻറെ ഉത്‌ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവ്വഹിക്കും.

കൺവെൻഷൻറെ സമാപനദിവസമായ ഞായറാഴ്ച്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ഭദ്രാസന എപ്പിസ്കോപ്പ നേതൃത്വം നൽകും. വിവിധ ഇടവകകളിൽ നിന്നുമുള്ള അൻപതംഗ ഗായകസംഘം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

റവ. ഡോ. പ്രമോദ് സഖറിയ (വൈസ് പ്രസിഡന്റ്) തോമസ് ജേക്കബ് (സെക്രട്ടറി) കുര്യൻ തോമസ് (ട്രഷറർ) ബെജി ടി. ജോസഫ് (അക്കൗണ്ടൻറ്) റവ. ജോയൽ സാമുവേൽ തോമസ് (ഭദ്രാസന സെക്രട്ടറി) ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ശ്രീമതി. ഷേർളി തോമസ്, ശ്രീമതി. തങ്കം വി. ജോർജ് എന്നിവരടങ്ങിയ കമ്മിറ്റി കൺവെൻഷൻറെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

വാർത്ത : ഷാജി തോമസ് ജേക്കബ്

Author

Leave a Reply

Your email address will not be published. Required fields are marked *