കല്‍പ്പറ്റ. മണപ്പുറം ലയണ്‍സ് ഡയാലിസിസ് സെന്റര്‍ ലയണ്‍സ് ക്ലബ്ബ്് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡിറക്ടറായ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വടുവഞ്ചാലില്‍ ലയണ്‍സ് ക്ലബ്ബ് ഇന്‍ര്‍ നാഷണല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച വയനാട് ഹോസ്പിറ്റലിനോടു ചേര്‍ന്നാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് എ പി സിംഗ് നിര്‍വഹിച്ചു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ രാജന്‍ നമ്പൂതിരി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഗുണഭോക്താക്കള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണം ടി സിദ്ധിഖ് എംഎല്‍എ തുടക്കം കുറിച്ചു.
ചൂരല്‍ മല ഉരുള്‍ പൊട്ടല്‍ ദുന്തത്തെത്തുടര്‍ന്ന് ക്ലേശമനുഭവിക്കുന്ന നാട്ടുകാര്‍ക്കുള്ള സഹായ വാഗ്ദാനമാണ് മണപ്പുറം ഫിനാന്‍സ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ലയണ്‍സ് ഇന്റര്‍ നാഷണലിന്റെ സഹായത്തോടെയാണ് മണപ്പുറം ഫിനാന്‍സ് ഡയാലിസിസ് സെന്റര്‍ നിര്‍മ്മിച്ചത്. സെന്ററിന്റെ പ്രതിമാസ പ്രവര്‍ത്തനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്നും ആവശ്യാനുസരണം പുതിയ ഡയാലിസിസ് മെഷിനുകള്‍ വാങ്ങി നല്‍കുമെന്നും ചെയര്‍മാന്‍ വി പി നന്ദകുമാര്‍ പ്രഖ്യാപിച്ചു.
ലയണ്‍സ് ക്ലബ്ബ് മുന്‍ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ ആര്‍ മുരുകന്‍ , മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണിക്കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ യശോദാ ചന്ദ്രന്‍, ലയണ്‍ വി അമര്‍നാഥ്, ലയണ്‍ എ വി വാമനകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ലയണ്‍സ് ഇന്റര്‍ നാഷണല്‍ മുന്‍ ഡയറക്ടര്‍മാരായ സംഗീത ജാട്ടിയ, വി വി കൃഷ്ണ റെഡ്ഡി, വിജയകുമാര്‍ രാജു എന്നിവര്‍ സന്നിഹിതരായിരുന്നു.

Asha Mahadevan