ഡാലസിൽ അജയകുമാർ അനുസ്മരണം ശനിയാഴ്ച

Spread the love

ഡാലസ്: ഡാലസിലെ സാമൂഹിക സാംസ്കാരിക സംഘടനയായ സൗഹൃദ വേദിയുടെ അമരക്കാരൻ ആയിരുന്ന അജയകുമാറിനെ അനുസ്മരിക്കുവാൻ വേണ്ടി സെപ്തംബർ 20 ശനിയാഴ്ച വൈകിട്ട് 5.30 ന് ഡാലസിലെ കാരോൾട്ടണിലുള്ള റോസ്മെഡ് റിക്രിയേഷൻ സെന്ററിൽ (1330 E Rosemeade Pkwy, Carrollton,Tx 75007) വെച്ച് അനുസ്മരണ സമ്മേളനം നടത്തപ്പെടുന്നു.

ഡാലസ് സൗഹൃദ വേദിയുടെ തുടക്കകാരനും, മുൻ തിരുവല്ലാ തലവടി ഗ്രാമപഞ്ചായത്ത് അംഗവും, തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സംഘടനാ പ്രവർത്തനത്തിനും സാമൂഹ്യ സേവനത്തിനുമായി ഉഴിഞ്ഞുവച്ച തലവടി സ്വദേശിയായ അജയകുമാർ എന്ന മനുഷ്യസ്നേഹിയുടെ ഓർമ്മകളെ അനുസ്മരിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജബോയ് തോമസ് (പ്രസിഡന്റ്), ബാബു വർഗീസ് (സെക്രട്ടറി), ബിനോജ് എബ്രഹാം (ട്രഷറാർ) എന്നിവർ അറിയിച്ചു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *