കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

Spread the love

കൊളംബസ് (ഒഹായോ): സെപ്റ്റംബര് 14 ന് (ഞായറാഴ്ച) 2 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാള് തിരുക്കര്മ്മങ്ങള് ആരംഭിച്ചു. ഫാദർ എബി തമ്പി പ്രധാന കാര്മികത്വം വഹിച്ചു. മുത്തുക്കുടകളും രൂപങ്ങളുമായീ നടന്ന പ്രദക്ഷിണത്തിലെ വൻ ജനപങ്കാളിത്തം ശ്രദ്ധേയമായീ .പരി. കന്യകാമറിയത്തോടു മാധ്യസ്ഥം പ്രാര്ത്ഥിക്കുന്നതിന്റെ പ്രാധാന്യത്തെ തിരുന്നാള് സന്ദേശത്തിലൂടെ ഫാദർ അനീഷ് ഓര്മിപ്പിച്ചു. മിഷന് പ്രീസ്റ്റ് – ഇന്-ചാര്ജ് ഫാ.നിബി കണ്ണായി, ഫാ.ആന്റണി, ഫാദർ ജിൻസ് കുപ്പക്കര എന്നിവർ സഹകാര്മികരായും തിരുനാള് കുര്ബാന അര്പ്പിച്ചു. കുർബാനക്ക് ശേഷം ലദീഞ് ചൊല്ലിയത് ഫാ. ജിൻസ് ആയിരുന്നു . ഫാദർ ആന്റണി ഉണ്ണിയപ്പം നേര്ച്ച വെഞ്ചിരിച്ചു . മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായി എട്ടാമിടതിലെ തിരുക്കര്മങ്ങളെ കുറിച്ച് ഓർമിപ്പിച്ചു

ഈ വര്ഷത്തെ തിരുനാള് ഏറ്റെടുത്തു നടത്തിയത് 58 പ്രസുദേന്തിമാരായിരുന്നു. പ്രീസ്റ്റ് – ഇന്-ചാര്ജ് ഫാ.നിബി കണ്ണായി, തിരുന്നാള് കണ്വീനറുമാരായ ജിൽസൺ ജോസ് , സിനോ പോൾ , ചെറിയാൻ മാത്യു , ജോസഫ് സെബാസ്റ്റിയൻ ട്രസ്റ്റീമാരും വിവിധ വകുപ്പ് ലീഡേഴ്‌സും ചേർന്നതാണ് തിരുനാൾ കമ്മെറ്റിയും ചേര്ന്നാണ് പരിപാടികള്ക്ക് നേതൃത്വം കൊടുത്തത്. ജിൽസൺ ജോസ് സ്വാഗത പ്രസംഗം നടത്തി . തിരുനാൾ അഘോഷങ്ങളുടെ ഉത്ഘാടനം ബഹുമാനപെട്ട കൊളംബസ് കത്തോലിക്ക ബിഷപ്പ് മാർ ഏര്ള് കെ ഫെർണാണ്ടസ് നിർവഹിച്ചു.പള്ളിക്കു വേണ്ടി ഫാദർ നിബി കാണായീ ആശംസകൽ നേർന്നു , ട്രസ്റ്റീ ജോസഫ് സെബാസ്റ്റ്യൻ അവസാന ഒരു വർഷത്തെ റിപ്പോർട്ട് വായിച്ചു , ട്രസ്റ്റീ ചെറിയാൻ നന്ദി പ്രസംഗം നടത്തി . യഥാർത്ഥ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുന്നതോടെപ്പം പൊതു സമൂഹത്തിനു നൽകാവുന്ന നന്മയുടെയും സ്നേഹത്തിന്റെയും മാതൃകയെ കുറിച്ച് ബിഷപ്പ് ഏര്ള് കെ ഫെർണാണ്ടസ് വിവരിച്ചു .

മിഷനിലെ അക്കാഡമിക് ,കലാകായിക രംഗങ്ങളിലെ മികവ് തെളിയിച്ചവർക്കു റീത്ത സിസ്റ്ററും ഫാദർ നിബിയും കണ്ണായി ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു . ചിക്കാഗോ സിറോ മലബാർ രൂപതയുടെ കീഴിൽ പതിനായിരത്തോളം പേര് പങ്കെടുത്ത ദെയ്‌ വെർഭം-2025 ക്വിസ് പ്രോഗ്രാമിൽ കൊളംബസ് മിഷന് വേണ്ടി രൂപതയിലെ തന്നെ ഏറ്റവും മികച്ച സ്ഥാനങ്ങളിൽ ഒന്ന് നേടിയ ഡേയ്‌ജി ജിൻസനെ ചടങ്ങിൽ ആദരിക്കുകയും ഡോക്ടർ ഫാദർ നിബി കണ്ണായി ട്രോഫി നൽകുകയും ചെയ്തു.

തിരുന്നാള് കുര്ബാനയ്ക്കു ശേഷം റയാൻ ഹാളില് ആഘോഷപൂര്വമായ പൊതുസമ്മേളനവും മിഷന് അംഗങ്ങളുടെ കലാ പരിപാടികളും, കുട്ടികളുടെ സ്കിറ്റും നടന്നു. നയന വിസ്മയമേകിയ വര്ണശബളമായ വെടിക്കെട്ടും ഈ വര്ഷത്തെ തിരുനാള് ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടി. തുടര്ന്ന് സ്നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങള് സമാപിച്ചു.
കൊളംബസില്‍ നിന്നും സെന്‍റ് മേരീസ് മിഷന്‍ പി.ആർ.ഒ സുജ അലക്സ് അറിയിച്ചതാണിത്.

കിരണ്‍ ജോസഫ്‌

 

 

Author

Leave a Reply

Your email address will not be published. Required fields are marked *