എഡ്മന്റൺ മലയാളി അസ്സോസിയേഷൻ നേർമ്മ ഓണം ആഘോഷിച്ചു

Spread the love

എഡ്മന്റൺ: എഡ്മന്റൺ മലയാളി അസ്സോസിയേഷൻ (NERMA) ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കാനഡ എം.പി. സിയാദ് അബുൾത്തൈഫ്, എഡ്മന്റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീഷാ സന്ധു, എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഓണാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സിയാദ് അബുൾത്തൈഫ് എം.പി. കേരളീയ സംസ്കാരത്തെയും ഓണത്തിന്റെ പ്രാധാന്യത്തെയും പ്രശംസിച്ചു. തുടർന്ന് ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീശ സന്ധു എന്നിവർ ഓണാശംസകൾ നേർന്നു.

പരിപാടിയുടെ ഭാഗമായി ഓണം കളികൾ, താലപ്പൊലി, തിരുവാതിരക്കളി, വടം വലി, നാദം കലാസമിതിയുടെ ചെണ്ടമേളം, തുടങ്ങിയ വിവിധതരം കലാപരിപാടികൾ അരങ്ങേറി. ഏവർക്കും ആവേശമായി മാറിയ വടം വലി മത്സരത്തിന് കാണികളുടെ വലിയ പിന്തുണ ലഭിച്ചു. വർണ്ണാഭമായ സാംസ്കാരിക പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

എഡ്മന്റണിലെ മലയാളി സമൂഹത്തിന് ഒരുമിച്ചു കൂടാനും കേരളീയ പാരമ്പര്യം ആഘോഷിക്കാനും ഈ ഓണാഘോഷം ഒരു വലിയ അവസരം ഒരുക്കി. നേര്മ പ്രസിഡണ്ട് ശ്രീ ബിജു മാധവൻ എല്ലാവര്ക്കും നന്ദി പറഞ്ഞു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *