കേരള സ്റ്റേറ്റ് കെ. എസ്. ഏ റീജിയൻ – രജത ജൂബിലി ആഘോഷവും സംയുക്ത ആരാധനയും.
റിയാദ് :യുണൈറ്റഡ് പെന്തെകോസ്തൽ കൺവെൻഷന്റെ നേതൃതത്തിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കെ. എസ്. ഏ റീജിയന്റെ 25-ആം വാർഷികവും( രജത ജൂബിലി )സംയുക്ത ആരാധനയും 2025 സെപ്റ്റംബർ 12 – ആം തീയതി വലിയ ആത്മീയ സാന്നിധ്യത്തിന്റെ നിറവിൽ നടത്തപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കെ. എസ്. ഏ റീജിയന്റെ പ്രസിഡന്റ് റവ. മാത്യു ജോർജ് ( റെജി തലവടി ) പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്ത പ്രസ്തുത മഹോത്സവം സൗദി അറേബ്യയുടെ ആത്മീയ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നു.
ഇവാ. ഡോ. മിൽട്ടൻ ആരാധനയ്ക്ക് നേതൃത്വം കൊടുത്തു. വിശിഷ്ട അതിഥി ആയി ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി പങ്കെടുത്തു. മുഖ്യ പ്രഭാഷകനായ റവ. വൈ. റെജിയുടെ ശക്തമായ വചന ശുശ്രൂഷ വന്ന ജന ഹൃദയങ്ങളിൽ ആഴമായ മാറ്റങ്ങൾ വരുത്തി. പുതിയ തീരുമാനങ്ങളോടെയാണ് ആളുകൾ മടങ്ങിപോയത്.
Pr.Samkutty Mathew