അയ്യമ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുമന്ദിരം: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

Spread the love

വല്ലാർപാടം, പിഴല പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങൾകുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അയ്യമ്പിള്ളി ജനകീയ ആരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എൻഎച്ച് എം ഫണ്ടിൽനിന്ന് അനുവദിച്ച 67 ലക്ഷം രൂപ ഉപയോഗിച്ചാണ് അയ്യമ്പിള്ളി ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.1550 സ്ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിൽ പ്രതിരോധ കുത്തിവെപ്പ്‌ മുറി, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോര്‍/ലാബ്‌ സൗകര്യങ്ങള്‍, രോഗീ സൗഹൃദ ശുചിമുറി, മുലയൂട്ടല്‍ മുറി, ഓഫീസ് കം ക്ലിനിക് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ വാസുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു, കുഴുപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് നിബിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എം ബി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനി ജയ്സൺ, വാർഡ് അംഗങ്ങളായ എം പി രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, എം എം പ്രമുഖൻ, തീരദേശ പരിപാലന അതോറിറ്റി അംഗം എ പി പ്രിനിൽ, കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി കെ അനന്തകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ ലളിത രമേശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ എം ഷാജിമോൻ എന്നിവർ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *