ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ലേഡിസ് മിനിസ്ട്രിയുടെ ഏകദിന സെമിനാര്‍

Spread the love

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ലേഡിസ് മിനിസ്ട്രിയുടെ ഏകദിന സെമിനാര്‍ , സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നിലെ മൗണ്ട് സീയോന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 2025 ഒക്ടോബര്‍ 1-ാം തീയതി രാവിലെ 9.30-ന് ആരംഭിക്കുന്ന സെമിനാറിന് ലേഡിസ് മിനിസ്ട്രി സംസ്ഥാന പ്രസിഡന്റ് സിസ്റ്റര്‍ ഹെല്‍നാ റെജി അദ്ധ്യക്ഷത വഹിക്കും. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. വൈ റെജി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിസ്റ്റര്‍ സൂസന്‍ തോമസ് ബഹ്‌റിന്‍ മുഖ്യ പ്രഭാഷണം നടത്തും. നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ എന്നതാണ് ഈ വര്‍ഷത്തെ സെമിനാര്‍ തീം. ലേഡിസ് മിനിസ്ട്രി സംസ്ഥാന സെക്രട്ടറി സിസ്റ്റര്‍ സിസി ബാബു ജോണ്‍ പ്രസംഗിക്കുകയും വൈസ് പ്രസിഡന്റ് സിസ്റ്റര്‍ മേരിക്കുട്ടി ഏബ്രഹാം സ്വാഗത പ്രസംഗം നിര്‍വ്വഹിക്കുകയും ചെയ്യും. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിന്‍സി സാം സങ്കീര്‍ത്തനം വായിക്കുകയും സഹോദരിമാരായ പൊന്നമ്മ അലക്‌സാണ്ടര്‍, ലീലാമ്മ അലക്‌സാണ്ടര്‍, ബ്ലെസ്സി തോമസ് എന്നിവര്‍ പ്രാര്‍ത്ഥിക്കുന്നതുമാണ്. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ഡോക്ടര്‍ ഷിബു.കെ മാത്യു, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു, ട്രഷറാര്‍ പാസ്റ്റര്‍ ഷിജു മത്തായി, വൈപിഇ പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ബേബി, ചാരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പാസ്റ്റര്‍ സജി ഏബ്രഹാം, അല്‍മായ സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല എന്നിവര്‍ ആശംസാ സന്ദേശം അറിയിക്കും. ജനറല്‍ ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ഷോണ്‍ തോമസ് കൃതജ്ഞതാ അറിയിക്കും. ചര്‍ച്ച് ഓഫ് ഗോഗ് ലേഡിസ് മിനിസ്ട്രി ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. ഉച്ചക്ക് 1.30-ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. വൈ റെജിയുടെ പ്രാര്‍തഥനയോടും ആശീര്‍വാദത്തോടും യോഗം അവസാനിക്കും. സെമിനാര്‍ ലേഡിസ് മിനിസ്ട്രി സംസ്ഥാന ബോര്‍ഡ് സെമിനാറിന് നേതൃത്വം നല്കും.

Pr.Samkutty Mathew

 

Author

Leave a Reply

Your email address will not be published. Required fields are marked *