എച്ച് എൽ എൽ പേരൂർക്കട ഫാക്റട്ടറിക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം

Spread the love

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികവുറ്റ പ്രവർത്തനങ്ങൾ പുലർത്തിയതിന് എച്ച്.എൽ.എല്ലിന് അംഗീകാരം. എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ പേരൂർക്കട ഫാക്ടറിയ്ക്കാണ് 2025-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാർജ് സ്കെയിൽ വ്യവസായ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമായത്.

എറണാകുളം അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ & എക്‌സിബിഷൻ സെന്ററിൽ വെച്ചു നടന്ന പരിപാടിയിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംഎൽഎ റോജി എം. ജോൺ അവാർഡ് സമ്മാനിച്ചു. എച്ച്എൽഎൽ പേരൂർക്കട ഫാക്ടറിയുടെ യൂണിറ്റ് മേധാവി എൽ.ജി. സ്മിതയും ഫാക്ടറിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു അവാർഡ് സ്വീകരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളിൽ ഒന്നാണ് എച്ച്എൽഎൽ പേരൂർക്കട ഫാക്ടറി.1966 ൽ സ്ഥാപിതമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ്.

Photo Caption

എച്ച് എൽ എൽ പേരൂർക്കട ഫാക്റട്ടറിക്കു ലഭിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം എംഎൽഎ റോജി എം. ജോൺ നിന്നും എച്ച്എൽഎൽ പേരൂർക്കട ഫാക്ടറിയുടെ യൂണിറ്റ് മേധാവി എൽ.ജി. സ്മിതയും ഫാക്ടറിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിക്കുന്നു

Anju V Nair

 

Author

Leave a Reply

Your email address will not be published. Required fields are marked *