ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 105 തിയേറ്ററുകളിലാണ് ഇന്ന് രാജാ സാബിന്റെ ട്രെയിലർ ഉത്സവാന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിച്ചത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ട്രെയിലർ ഒരേസമയം തത്സമയം സംപ്രേക്ഷണം ചെയ്തത് ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് ആവേശം എത്തിച്ചു.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആർ സി കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി ആർ ഒ.: ടെന്‍ ഡിഗ്രി നോര്‍ത്ത്
PGS Sooraj