
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും ദേശഭക്തി ഗാനാലാപനവും നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വിഎം സുധീരന്‍,എംഎം ഹസന്‍,കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ, അടൂര്‍ പ്രകാശ് എംപി,രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിഎസ് ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്, ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍, ജിഎസ് ബാബു, ജി.സുബോധന്‍, നെയ്യാറ്റിന്‍കര സനല്‍,മണക്കാട് സുരേഷ്,ശരത്ചന്ദ്ര പ്രസാദ്, കെ.മോഹന്‍കുമാര്‍,എംഎ വാഹിദ്, അമയ,ആര്‍.വി രാജേഷ്, വിതുര ശശി,ജലീല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രത്തിലും നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
പാലസ്തീനിലെ ഗാസയില്‍ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 140 നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനിഷാദ എന്ന പേരില്‍ സദസ്സുകള്‍ സംഘടിപ്പിച്ചു.കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തിലും പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും ശ്രമദാനവും സംഘടിപ്പിച്ചു.മുന്‍ എഐസിസി അധ്യക്ഷന്‍ കെ.കാമരാജനേരയും കെപിസിസി അനുസ്മരിച്ചു. നേതാക്കള്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.