ടി.ജെ എസ് ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു

Spread the love

T.J.S.George

നിര്‍ഭയമായ എഴുത്താണ് ടി ജെ എസ് ജോര്‍ജെന്ന മാധ്യമ പ്രവര്‍ത്തകനെ വ്യത്യസ്തനാക്കിയത്. മുഖം നോക്കാതെ ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം മടി കാട്ടിയിട്ടില്ല.തീക്ഷ്ണമായ തൂലികയും വിട്ടുവീഴ്ചയില്ലാത്ത ശബ്ദവും കൊണ്ട് ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. വായനക്കാരെ ചിന്തിക്കാനും ഭരണകൂടത്തെ ചോദ്യം ചെയ്യാനും പൊതുവിഷയങ്ങളില്‍ ഇടപെടാനും പ്രേരിപ്പിച്ച മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃക കൂടിയായിരുന്നു ടിജെഎസ് ജോര്‍ജ്. ദീര്‍ഘകാലത്തെ വ്യക്തിബന്ധമാണ് തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. നല്ല സൗഹൃദം തുടരുമ്പോഴും വിമര്‍ശിക്കേണ്ട ഘട്ടത്തില്‍ അദ്ദേഹത്തിന് അതൊരു തടസ്സമായിരുന്നില്ലെന്നതാണ് ആ വ്യക്തിപ്രഭാവത്തിന്റെ പ്രത്യേകത. ധീരവും വിമര്‍ശനാത്മകവുമായ നിലപാടുകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചാണ് ടിജെഎസ് ജോര്‍ജ് എന്ന ആദര്‍ശ മാധ്യമപ്രവര്‍ത്തന മാതൃക വിടപറയുന്നത്. മാധ്യമ ലോകത്തിന് അപരിഹാര്യമായ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും വേണുഗോപാല്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *