എക്കണോമി ക്ലാസ് യാത്രക്കാർക്ക് സൗജന്യ പാനീയങ്ങൾ: എയർ കാനഡയുടെ പുതിയ നീക്കം

Spread the love

ന്യൂയോർക് :വിമാനയാത്രക്കാർക്കായി പുതിയ ആനുകൂല്യവുമായി മുന്നോട്ട് വരുകയാണ് നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈൻ എയർ കാനഡ. ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

സഞ്ചാരികളുടെ സന്തോഷത്തിൽ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്ക് ഉണ്ടെന്ന് എയർ കാനഡയുടെ വൈസ് പ്രസിഡന്റ് സ്കോട്ട് ഒ’ലിയറി വ്യക്തമാക്കി. ബാഗേജ് ഫീസുകൾ ഒഴിവാക്കുന്നതിലേക്കാൾ കുറഞ്ഞ ചെലവിലാണ് പാനീയങ്ങൾ സൗജന്യമായി നൽകാൻ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെക്‌സിക്കോ, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെ എയർ കാനഡയുടെ എല്ലാ യാത്രാമാർഗങ്ങളിലും complimentary ബിയർ, വൈൻ, കാനഡയിൽ നിർമ്മിച്ച പ്രത്യേക സ്നാക്കുകൾ തുടങ്ങിയവ ഇനി മുതൽ നൽകും. രാവിലെ 10 മണിക്ക് മുമ്പുള്ള യാത്രകളിൽ Cinnamon Bun Soft Baked Oat Bars, Ginger Defence Wellness Shots തുടങ്ങിയതും ഉൾപ്പെടും.

മറ്റ് പ്രധാന യുഎസ് എയർലൈൻസുകളായ അമേരിക്കൻ, ഡെൽറ്റ, യുനൈറ്റഡ് തുടങ്ങിയവയിൽ ഇത്തരം സൗജന്യ പാനീയങ്ങൾ ലഭ്യമല്ല. Spirit, Frontier, JetBlue പോലുള്ള ലോ-കോസ്റ്റ് എയർലൈൻസുകൾ പാനീയങ്ങൾക്ക് പണം ഈടാക്കുന്നു.

എയർ കാനഡയുടെ പുതിയ പദ്ധതി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *