
ആശാപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് നടപടി പൈശാചികമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ.പിന്‍വാതില്‍ നിയമനങ്ങളിലൂടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി സര്‍ക്കാരിന് കോടികള്‍ ബാധ്യതയുണ്ടാക്കുന്ന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരോട് കാണിക്കുന്ന നീതികേടിന് എന്തു ന്യായീകരണമാണുള്ളതെന്ന് എപി അനില്‍കുമാര്‍ ചോദിച്ചു.
അഴിമതിയും കൊള്ളയും മുഖമുദ്രയാക്കിയ സര്‍ക്കാരാണിത്. വെയിലും മഴയും മഞ്ഞുമേറ്റ് മാസങ്ങളായി സെക്രട്ടറിയേറ്റ് പരിസരത്ത് അവകാശ സമരം നടത്തുകയാണ് ആശാപ്രവര്‍ത്തകര്‍. അവര്‍ക്കെതിരായ പോലീസ് അതിക്രമം സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.കോടികള്‍ മുടക്കിയുള്ള അവസാന കാല ധൂര്‍ത്തുകള്‍ക്ക് ഒരു കുറവും വരുത്താത്ത സര്‍ക്കാര്‍ ആശാ പ്രവര്‍ത്തകരോട് കാണിക്കുന്ന അവഗണനയ്ക്കും ക്രൂരതയ്ക്കും കാലം മറുപടി ചോദിക്കും.ആശാ വര്‍ക്കര്‍മാരുടെ വേതനത്തില്‍ ഒരു ചില്ലിക്കാശിന്റെയെങ്കിലും വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും എപി അനില്‍കുമാര്‍ ചോദിച്ചു.