അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ ‘ലാന’ യിൽ പ്രകാശനം ചെയ്തു കോരസൺ വർഗീസ്

Spread the love

ഡാളസ് : മലയാളത്തിലും ഇoഗ്‌ളീഷിലും എഴുതുന്ന അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന നോവൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 14th ദ്വൈവാർഷികത്തിൽ വച്ചു സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ്, സംഘാടകനും കവിയുമായ ജോസഫ് നമ്പിമഠത്തിനു പുസ്തകത്തിന്റെ ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു.

തദവസരത്തിൽ നിർമ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോൺ, ശങ്കർ മന, സാമുവൽ യോഹന്നാൻ എന്നിവർ സന്നിഹിതരായിരുന്നു.

ഈ നോവൽ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും, കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു.

‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന ശീർഷകം അർത്ഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്.

സാഹിത്യകാരൻ സാംസി കൊടുമൺ പുസ്തകo പരിചയപ്പെടുത്തി. അബ്ദുൾ പുന്നയൂർക്കുളo നന്ദിയും പറഞ്ഞു.

എച്‌&സി പബ്ലിക്കേഷൻ ആണ് ഈ പുസ്തകം വിതരണം ചെയ്യുന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *