തൃശൂർ കളക്ടറേറ്റിൽ ശബ്ദ പ്രതി ധ്വനി കുറയ്ക്കാൻ മണപ്പുറം ഫൗണ്ടേഷൻ എക്കോ സൌണ്ട് പ്രൂഫിംഗ് പദ്ധതി സമർപ്പിച്ചു

Spread the love

തൃശൂർ :  ഭരണപരമായ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുകയും, മീറ്റിംഗ് ഹാളുകളിൽ ശബ്ദ പ്രതിധ്വനി കുറയ്ക്കുകയും ചെയ്യുന്ന എക്കോ സൌണ്ട് പ്രൂഫിംഗ് സംവിധാനം തൃശൂർ കളക്ടറേറ്റിൽ നടപ്പാക്കുന്നതിനുള്ള പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങ് നവംബർ 5-ന് രാവിലെ 11.30ന് തൃശൂർ കളക്ടറേറ്റിലായിരുന്നു.
പദ്ധതി സമർപ്പണ ചടങ്ങ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി. ദാസ് പദ്ധതിയുടെ ഔപചാരികമായ സമർപ്പണം നടത്തി. ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ. വിഭാഗം മേധാവി ശിൽപ ട്രീസ സേബാസ്റ്റ്യൻ, സോഷ്യൽ വർക്കർ ജെസില മോൾ എൻ എന്നിവരും പങ്കെടുത്തു.
മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ സി.എസ്.ആർ. വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ, സാമൂഹിക ഉത്തരവാദിത്വ പദ്ധതികളുടെ ഭാഗമായി പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇ തിന്റെ ഭാഗമായാണ് 5,50,000 രൂപ ചെലവ് വരുന്ന എക്കോ സൗണ്ട് പ്രൂഫിംഗ് സംവിധാനം കളക്ടറേറ്റിൽ സ്ഥാപിക്കുന്നത്.
ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതികൾ നടപ്പാക്കു ന്നത്.
കോൺഫറൻസ് ഹാൾ നവീകരണത്തിന്റെ തുടർച്ചയായാണ് ഹാളിൽ എക്കോ സൌണ്ട് പ്രൂഫിംഗ് സംവിധാനം മണപ്പുറം ഫൗണ്ടേഷൻ നടപ്പാക്കുന്നത്.

Asha Mahadeva

Author

Leave a Reply

Your email address will not be published. Required fields are marked *