സി.പി. ഐഎമ്മിളിലെ തകര്‍ച്ച പ്രതിബാധിക്കുന്ന രാഷ്ട്രീയ നോവല്‍ ഗ്യാങ്ങ്്സ്റ്റര്‍ സ്റ്റേറ്റിന്റെ മലയാള പതിപ്പിന്റെ പ്രി- പബ്ലിക്കേഷന്‍ പ്രകാശനം നവംബര്‍ 7ന്

Spread the love

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്

തിരുവനന്തപുരം :  കെ.പി. സി. സി ഓഫീസില്‍ പ്രസിഡന്റ് സണ്ണി ജോസഫ് ,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി തുടങ്ങിയവര്‍ പങ്കെടുക്കും.

തിരുവനന്തപുരം: സി.പി.എമ്മിന് ബംഗാളിലുണ്ടായ തകര്‍ച്ച പ്രതിബാധിക്കുന്ന രാഷ്ട്രീയ നോവലായ ഗ്യാങ്ങ്സ്റ്റര്‍ സ്റ്റേറ്റിന്റെ മലയാള പരിഭാഷ പുറത്തിറങ്ങുന്നു.

കെ.പി. സി.സി യുടെ ഔദ്യോഗിക പുസ്തക പ്രസാധന വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍
പ്രശസ്ത ബംഗാളി മാധ്യമപ്രവര്‍ത്തകന്‍ സൗര്‍ജ്യ ഭൗമിക് രചിച്ച ‘Gangster State : The Rise and Fall of the CPI (M) in West Bengal’ എന്ന രാഷ്ട്രീയ വിശകലന കൃതിയുടെ മലയാള തര്‍ജ്ജമയാണിത്
സൗര്‍ജ്യ ഭൗമിക്ക് ഇംഗ്ലീഷില്‍ എഴുതിയ ഈ പുസ്തകത്തിന്റെ പരിഭാഷ ഇന്ത്യന്‍ ഭാഷകളില്‍ ഇതാദ്യമാണെന്ന് പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു പറഞ്ഞു. 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി 34 വര്‍ഷം ഭരണത്തിലിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധവും കുടിലതകള്‍ നിറഞ്ഞതുമായ പ്രവര്‍ത്തന ശൈലി അവരെ അധികാരത്തില്‍ തുടരാന്‍ സഹായിച്ചതെങ്ങനെയെന്നു തുറന്നു കാണിക്കുന്നതാണ് ഈ കൃതി. പാര്‍ട്ടിയുടെ ഉള്‍വൃത്താന്തങ്ങള്‍ ശരിക്കും അറിയാവുന്ന ഒരാള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്നതിന് ശേഷം എഴുതിയ പുസ്തകം എന്ന പ്രത്യേകത ഇതിനുണ്ട്. പുസ്തകത്തിന്റെ പ്രധാന ആഖ്യാതാവായ രജത് ലാഹിരിക്ക് എസ് എഫ് ഐ യിലും ഡി വൈ എഫ് ഐ യിലും പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചതിന്റെ അനുഭവം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് അധികാരക്കളികളുടെയും കുറ്റകരമായ ഇടപെടലുകളുടെയും പാര്‍ട്ടിയുടെ തണലില്‍ ചെയ്യുന്ന കൊള്ളരുതായ്മകളുടെയും നേര്‍ചിത്രങ്ങള്‍ രജതിന് അവതരിപ്പിക്കാന്‍ കഴിയുന്നത്. നക്‌സല്‍ ബാരി പ്രസ്ഥാനത്തെയും നന്ദിഗ്രാം, സിംഗുര്‍ സംഘര്‍ഷങ്ങളെയും കുറിച്ചുള്ള ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും ഇതിലുണ്ട്. സി പി ഐ (എം) ന്റെ തെറ്റായ നയങ്ങളും വര്‍ഗീയമായ ഇടപെടലുകളും ബംഗാളില്‍ ബി ജെ പി ക്ക് ഇടമുണ്ടാക്കി കൊടുത്തതെങ്ങനെയെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയതെങ്ങനെയെന്നുമെല്ലാമുള്ള വിവരണങ്ങളും വേണ്ടുവോളമുണ്ട്. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ബംഗാളിലെ സി.പി. ഐ ( എം ) ന്റെ തകര്‍ച്ച വ്യക്തമാക്കുന്ന രാഷ്ട്രീയ നോവല്‍ കേരള ത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമാണ് എന്ന് രാഷ്ടീയ വിദഗ്ധര്‍ പറയുന്നു.

വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തില്‍ ഗ്യാങ്ങ്സ്റ്റര്‍ സ്റ്റേയിറ്റിന്റെ പ്രചാരണം ബൗദ്ധിക കേന്ദ്രങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും.

പ്രമുഖ വിവര്‍ത്തകന്‍ അജീര്‍ കുട്ടിയാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ന് വൈകിട്ട് നാലിന് കെ.പി. സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടക്കുന്ന ചടങ്ങില്‍
കെ.പി. സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍. എ,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,എ
ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തില്‍ കേരള ത്തിന്റെ ചുമതല യുള്ള എ ഐ. സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആദ്യ ഓര്‍ഡര്‍ സ്വീകരിക്കും.

പുസ്തകം ഷാര്‍ജാബുക്ക് ഫെസ്റ്റിവലിലും അവതരിപ്പിക്കും.പുസ്തകത്തിന്റെ കോപ്പികള്‍ ദേശീയ അന്തര്‍ദേശീയ പുസ്തക മേളകളിലും ലഭ്യമാക്കുമെന്ന് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഭാരവാഹികള്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *