പ്രസിഡന്റ് സണ്ണി ജോസഫ് ഇവരെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടിപി ഷാജിയും ഇരുന്നൂറോളം അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സണ്ണി ജോസഫ് ഇവരെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. പട്ടാമ്പി നഗരസഭ മാത്രമല്ല നിയമസഭാ സീറ്റും കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട്ട് നിന്നും ഇനിയും കൂടുതല്‍ അടിയൊഴുക്കുകള്‍ ഉണ്ടാകും. കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജിയുടേത് പാര്‍ട്ടിയിലേക്കുള്ള പുനഃഗൃഹപ്രവേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ സ്വാഗതവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ ആമുഖപ്രസംഗവും നടത്തി. ടിപി ഷാജി നന്ദി പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ എം വിന്‍സന്റ് എംഎല്‍എ,ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എംഎ വാഹിദ്, മണക്കാട് സുരേഷ്, ആര്‍.ലക്ഷ് മി, ബിആര്‍എം ഷെഫീറ്,ഇബ്രാഹീംകുട്ടി കല്ലാര്‍,കെഎസ് ശബരീനാഥന്‍ തുടങ്ങിയവരും പങ്കെടുത്തു.