
തിരുവനന്തപുരത്തെ തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു രഘുചന്ദ്രബാല്‍. ജില്ലയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും എം.എല്‍.എയായും മന്ത്രിയായും അസാമാന്യ കാര്യശേഷിയും നേതൃപാടവവും പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. എക്‌സൈസ് വകുപ്പിനെ കാര്യക്ഷമമാക്കുന്നതിനുള്ള നിരവധി ഇടപെടലുകള്‍ രഘുചന്ദ്രബാല്‍ മന്ത്രിയായിരുന്ന കാലത്തുണ്ടായി. രാഷ്ട്രീയത്തിനു പുറമെ കലാ സാംസ്‌കാരിക മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. നിരവധി നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നികത്താനാകാത്ത നഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.