
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 12ന് രാവിലെ 10ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ്ണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.


കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശബരിമല കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെപിസിസി നവംബര്‍ 12ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും മുന്നൊരുക്കങ്ങള്‍ പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടേയും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടേയും നേതൃത്വത്തില്‍ വിലയിരുത്തി. കെപിസിസി ആസ്ഥാനത്ത് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികളുടെ യോഗവും ചേര്‍ന്നു.
ആലോചനായോഗത്തില്‍ കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പന്തളം സുധാകരന്‍,ചെറിയാന്‍ ഫിലിപ്പ്,കെപിസിസി വൈസ് പ്രസിഡന്റുമാരായ ശരത് ചന്ദ്രപ്രസാദ്, പാലോട് രവി, എം.വിന്‍സന്റ് എംഎല്‍എ,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എംഎ വാഹിദ്,മണക്കാട് സുരേഷ്, കെ.എസ്.ഗോപകുമാര്‍,ആര്‍.ലക്ഷ്മി എന്നിവരും പങ്കെടുത്തു.