കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഇത് : മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ നാം കൈവരിച്ച നേട്ടത്തിന് അടിവരയിട്ടുകൊണ്ട് കേരളം ഈ വർഷവും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ  (  Business Reforms Action Plan+ Reduction of Compliance Burden) അതിവേഗത്തിൽ വളരുന്ന വ്യവസായരംഗമായി (ഫാസ്റ്റ് മൂവർ) തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് നമ്മൾ പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും ഈ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് നാം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലകളിൽ ഒന്നാം സ്ഥാനം കൈവരിച്ചു.
തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിൽ ഉൾപ്പെട്ടപ്പോളാണ് നമ്മൾ ഉയർന്ന ശ്രേണിയിൽ സ്ഥാനം നേടിയത്. തുടർച്ചയായി രണ്ടാം വർഷവും കൈവരിച്ച നേട്ടം കേരളത്തിൻ്റെ വ്യാവസായിക മുന്നേറ്റം ഒട്ടും ആകസ്മികമല്ല എന്ന് ബോധ്യപ്പെടുത്തുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *