നെഹ്‌റു ജയന്തി കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി

Spread the love

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹല്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി. ജനാധിപത്യത്തെ ഭരണകൂടം തന്നെ അട്ടിമറിക്കുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി ഭരണകൂടം ജനാധിപത്യത്തെ ഏകാധിപത്യമാക്കി മാറ്റി. സ്വതന്ത്ര്യസമരത്തേയും ദേശാഭിമാനികളെയും അപമാനിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ് ഇന്ന് നാടുഭരിക്കുന്നതെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പന്തളം സുധാകരന്‍,ചെറിയാന്‍ ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ ശരത് ചന്ദ്രപ്രസാദ്, പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എംഎ വാഹിദ്, മണക്കാട് സുരേഷ്,ആര്‍ ലക്ഷ്മി, ഡിസിസി പ്രസിഡന്റ് എന്‍ .ശക്തന്‍, ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് എകെ ശശി, ജി.സുബോധന്‍,കെ.മോഹന്‍കുമാര്‍,വിതുര ശശി, കമ്പറ നാരായണന്‍, എന്‍.എസ് നുസൂര്‍,വിനോദ് സെന്‍,ജലീല്‍ മുഹമ്മദ്,കൊഞ്ചിറവിള വിനോദ്, കൈമനം പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *