ജോലിക്കെത്തുന്ന വിദേശികള്‍ വിസ കാലാവധി കഴിയുമ്പോള്‍ തിരിച്ച് പോകണം

Spread the love

ന്യൂയോര്‍ക്ക് : എച്ച്1ബി വിസ പദ്ധതി പൂര്‍ണമായി ഇല്ലാതാക്കാന്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ ജനപ്രതിനിധി മാജറി ടെയ്‌ലർ ഗ്രീന്‍. ഈ പദ്ധതി ഇല്ലാതാകുന്നതോടെ എച്ച്1 ബി വിസ വഴി യുഎസിലെത്തി പൗരത്വം നേടാനുള്ള വിദേശികളുടെ വഴി അടയുമെന്നും ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ജനപ്രതിനിധി എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

ജോലിക്കായി യുഎസില്‍ എത്തുന്ന വിദേശികള്‍ ആ വിസ കാലാവധി കഴിയുമ്പോള്‍ തിരിച്ചുപോകുന്ന തരത്തില്‍ നിയമം മാറ്റണമെന്നാണ് അവരുടെ ആവശ്യം.

യുഎസിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന, അവര്‍ക്കു പരിചരണം നല്‍കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ മെഡിക്കല്‍ പ്രഫഷനലുകള്‍ക്കു നല്‍കുന്ന വിസകള്‍ക്കു പ്രതിവര്‍ഷം 10,000 എന്ന പരിധി അനുവദിക്കുന്ന ഒരു ഇളവു മാത്രമേ തന്റെ ബില്ലില്‍ ഉണ്ടാകൂ എന്നാണ് മാജറി ടെയ്ല ഗ്രീനിന്റെ നിലപാട്. എന്നാല്‍, യുഎസ് ഡോക്ടര്‍മാരുടെയും മറ്റു മെഡിക്കല്‍ പ്രഫഷനലുകളുടെയും ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി, പ്രതിവര്‍ഷം 10,000 വിസ എന്ന പരിധി 10 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്നും ഗ്രീന്‍ ചൂണ്ടിക്കാട്ടി.

വീസ കാലാവധി കഴിയുമ്പോള്‍ ഇവരെ നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നതിലൂടെ, തന്റെ ബില്‍ പൗരത്വത്തിലേക്കുള്ള വഴി ഇല്ലാതാക്കുമെന്നും ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *