ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

Spread the love

കുട്ടികള്‍ നാളെയുടെ പ്രതീക്ഷയാണെന്നും നാടിനെ നയിക്കേണ്ടവരാണെന്നും ജില്ലാ കലക്ടറും ശിശുക്ഷേമ സമിതി പ്രസിഡന്റുമായ എസ് പ്രേം കൃഷ്ണന്‍. മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷം പൊതുസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചി അറിഞ്ഞ് വളരാനുള്ള സാഹചര്യം അധ്യാപകരും രക്ഷിതാക്കളും ഒരുക്കണം. സ്വപ്നങ്ങള്‍ നേടാന്‍ പരശ്രമിക്കണം. പഠനത്തിനൊപ്പം കലാ-കായിക കഴിവുകള്‍ പരിപോഷിപ്പിക്കാനും ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി ആര്‍ ദേവനാഥ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് തിരുവല്ല ഡിബിഎച്ച്എസ് വിദ്യാര്‍ഥിനി പാര്‍വതി വിനീത് അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കര്‍ മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി സിയാ സുമന്‍ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു.ശിശുദിന റാലിയില്‍ കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കുളുകള്‍ക്കും റാലിയില്‍ പങ്കെടുത്ത എന്‍.സി.സി ടീമിനുമുള്ള സമ്മാനം നല്‍കി. മലയാളം- ഇംഗ്ലീഷ് പ്രസംഗ മല്‍സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും വിതരണം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ ജി ദീപു, എസ് മീരാസാഹിബ്, കലാനിലയം രാമചന്ദ്രന്‍ നായര്‍, തോട്ടുവ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനി എ ദേവനന്ദ, കൊടുമണ്‍ സെന്റ് പീറ്റേഴ്‌സ് യുപി സ്‌കൂള്‍ വിദ്യാര്‍ഥി സായ് കൃഷ്ണ , മാങ്കോട് സര്‍ക്കാര്‍ എച്ച് എസ് എസിലെ ഹൈഫ അരാഫത്ത് എന്നിവര്‍ പങ്കെടുത്തു.കലക്ടറേറ്റ് അങ്കണത്തില്‍ രാവിലെ എട്ടിന് എഎസ്പി പി.വി ബേബി പതാക ഉയര്‍ത്തി. ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത്കുമാര്‍ ശിശുദിനഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഘോഷയാത്ര നഗരം ചുറ്റി മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. എഡിഎം ബി ജ്യോതി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്‍സിസി, സ്‌കൗട്ട്, എസ്പിസി കേഡറ്റുമാര്‍, ജെആര്‍സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *