‘ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്’ ഫ്ലോറിഡയിൽ 122 കുട്ടികളെ രക്ഷിച്ചു

Spread the love

ഫ്ലോറിഡ : രണ്ടാഴ്ച നീണ്ടുനിന്ന ‘ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്’ എന്ന രക്ഷാദൗത്യത്തിലൂടെ 120-ൽ അധികം കാണാതായ കുട്ടികളെ കണ്ടെത്തി സുരക്ഷിതരാക്കിയതായി ഫ്ലോറിഡ സംസ്ഥാന അധികൃതർ അറിയിച്ചു.

ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്.
122 കുട്ടികളെയും യുവജനങ്ങളെയും കണ്ടെത്തി സുരക്ഷിതരാക്കി.കണ്ടെത്തിയ കുട്ടികൾക്ക് 23 മാസം മുതൽ 17 വയസ്സ് വരെ പ്രായമുണ്ട്.

കുട്ടികളെ ദുരുപയോഗം ചെയ്തതിന് ആറ് പേരെ അറസ്റ്റ് ചെയ്തു. വരും ആഴ്ചകളിൽ കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.

മിക്ക കുട്ടികളെയും ഫ്ലോറിഡയിലെ ടാമ്പ, ഓർലാൻഡോ, ജാക്സൺവില്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. ചിലരെ ഫ്ലോറിഡയ്ക്ക് പുറമെ ഒമ്പത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തി.

ഈ ദൗത്യം “ചരിത്രത്തിലെ ഏറ്റവും വലിയ ശിശു രക്ഷാ ദൗത്യമാണ്” എന്ന് ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മെയർ വിശേഷിപ്പിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്തവർക്കെതിരെ നിയമനടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. “ചൈൽഡ് പ്രെഡേറ്റർമാർ ഫ്ലോറിഡയിൽ നിന്ന് അകന്നുനിൽക്കുക, നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്ലോറിഡ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ലോ എൻഫോഴ്‌സ്‌മെൻ്റ്, യുഎസ് മാർഷൽ സർവീസ് ഉൾപ്പെടെയുള്ള സംസ്ഥാന-ഫെഡറൽ ഏജൻസികൾ സംയുക്തമായാണ് ഈ ബഹുരാഷ്ട്ര ദൗത്യം നടത്തിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *