തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനും ജില്ലാതലത്തിലും താലൂക്ക് തലത്തിലും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാതല ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ്; ബന്ധപ്പെടേണ്ട നമ്പര്‍ 9847178111.
നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍ അനൗണ്‍സ്‌മെന്റ്, പൊതുയോഗങ്ങള്‍, മീറ്റിംഗുകള്‍, തുടങ്ങിയ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കും. സ്ഥാനാര്‍ത്ഥികള്‍ നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് പരിശോധിച്ച് ചട്ടലംഘനങ്ങള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതല. ആര്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍ക്കാണ് ചുമതല.
താലൂക്ക്തല സ്‌ക്വാഡ് ചാര്‍ജ് ഓഫീസര്‍മാര്‍, ഫോണ്‍ നമ്പറുകള്‍
കൊല്ലം താലൂക്ക് : ആര്‍ ആര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് – 9995995777, പുനലൂര്‍ താലൂക്ക്: പുനലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ – 8606651077, പത്തനാപുരം താലൂക്ക്: പത്തനാപുരം ഡെപ്യൂട്ടി തഹസില്‍ദാര്‍ – 9446169748, കരുനാഗപ്പള്ളി താലൂക്ക്: ശാസ്താംകോട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് – 9495154960, കുന്നത്തൂര്‍ താലൂക്ക്: ശാസ്താംകോട്ട എ.ഇ.ഒ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് – 9447594348, കൊട്ടാരക്കര താലൂക്ക് : സ്വയംഭരണ സ്ഥാപനങ്ങളുടെ ജോയിന്റ് ഡയറക്ടര്‍ കാര്യാലയം ജൂനിയര്‍ സൂപ്രണ്ട് – 8547475625.