
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസന്‍,കെ.മുരളീധരന്‍,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിഎസ് ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്,പന്തളം സുധാകരന്‍,കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍,കെപിസിസി വൈസ് പ്രസിഡന്റുമാരായ എം.വിന്‍സന്റ് എംഎല്‍എ,പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എംഎ വാഹിദ്,മണക്കാട് സുരേഷ്,ആര്‍.ലക്ഷ്മി,ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബിഎസ് എസ് ദേശീയ ചെയര്‍മാന്‍ ബിഎസ് ബാലചന്ദ്രന്‍ രചിച്ച ഇന്ദിരാഗാന്ധി നേരിന്റെ വഴി എന്ന പുസ്തകത്തിന്റെ പ്രകാശനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന് നല്‍കി നിര്‍വഹിച്ചു.