താങ്ക്സ്ഗിവിംഗ്: നന്ദി പറയാനുള്ള ദിവസം : ലാലി ജോസഫ്

Spread the love

എല്ലാം വര്‍ഷവും അമേരിക്കയില്‍ നാലാം വ്യഴാഴ്ചയില്‍ ആഘോഷിക്കപ്പെടുന്ന വിളവെടുപ്പ് ഉത്സവമാണ് താങ്കസ്ഗിവിംഗ്, അതായത് നന്ദി പ്രകടനത്തിന്‍റെ ദിവസം. ഈ വര്‍ഷം അമേരിക്കയില്‍ താങ്ക്സ്ഗിവിംഗ് നവംബര്‍ 27ാം തീയതി വ്യാഴാഴ്ച ആയിരിക്കും. 1961 ല്‍ യൂറോപ്പില്‍ നിന്നുള്ള പില്‍ഗ്രിമുകള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കുടിയേറി പുതിയ സ്ഥലത്ത് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ആദ്യ ശീതകാലം ഏറെ കഠിനമായിരുന്നു. ഭക്ഷണവും താമസവും വളരെ കുറവായിരുന്നു. പലരും രോഗത്താലും തണുപ്പിനാലും ജീവന്‍ നഷ്ടപ്പെട്ടു.
ആ സമയത്ത് പില്‍ഗ്രിമുകളെ സഹായിച്ചത്  വാംപനോഗ്  ഗോത്രക്കാരായിരുന്നു. അവര്‍ എങ്ങിനെ ചോളം വളര്‍ത്തണം, മണ്ണില്‍ വിളകള്‍ എങ്ങിനെ ക്യഷി ചെയ്യണം, വേട്ടയാടാനും മീന്‍ പിടിക്കാനും ഉള്ള രീതികള്‍ എന്നിവ പഠിപ്പിച്ചു. കൂടാതെ ആ പ്രദേശത്തെ കാലവസ്ഥയും ഭൂമിശാസ്ത്രവും പില്‍ഗ്രിമൂകള്‍ക്ക് അറിയിച്ചുകൊടുത്തു.
അവരുടെ സഹായത്താല്‍ പില്‍ഗ്രീമുകള്‍ ആദ്യത്തേതായ നല്ല വിളവെടുത്തു. അവരുടെ നല്ല വിളവിന് നന്ദി അറിയിക്കാന്‍, കൂടെ ആഘോഷിക്കാന്‍, അവര്‍ വാംപനോഗ് ഗോത്രക്കാരെ വിളിച്ച് വലിയൊരു വിരുന്ന് സംഘടിപ്പിച്ചു. ഈ വിരുന്ന് ഇപ്പോള്‍ ആദ്യത്തെ താങ്ക്സ്ഗിവിംഗ് വിരുന്ന് ആയി അറിയപ്പെടുന്നു. പിന്നീട് ഇത് ഒരു പതിവ് ആഘോഷമായി മാറി.
1789 ല്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ദേശിയ നന്ദിദിനം പ്രഖ്യാപിച്ചു. പിന്നീട് 1863 ല്‍ ആഭ്യന്തര യുദ്ധകാലത്ത് അമേരിക്കന്‍ പ്രസിഡന്‍റ് എബ്രാഹാം ലിങ്കണ്‍ താങ്ക്സ്ഗിവിംഗ് ഓദ്യോഗിക ദേശീയ അവധിയായി പ്രഖ്യാപിച്ചു. ഇന്ന്, താങ്ക്സ്ഗിവിംഗ് ദിനം കുടുംബങ്ങളോടുള്ള കൂട്ടായ്മ, വലിയ ഭക്ഷണവിരുന്ന് ( ടര്‍ക്കി ,മാഷ്ട് പൊട്ടേറ്റോ, സ്റ്റഫിംഗ്, ക്രാന്‍ബറി സോസ്, പംപ്കിന്‍ പൈ ), നന്ദി പ്രകടനം, പരേഡുകള്‍ എന്നിവയിലൂടെ ആഘോഷിക്കപ്പെടുന്നു. കുടിയേറ്റത്തോടൊപ്പം അനുഭവിച്ച ഒരുപാട് വേദനകളും, നന്ദിയോടു കൂടിയ ഒരുപാട് ഓര്‍മ്മകളും ഉള്‍ക്കൊള്ളുന്ന ഒരു ദിനമാണ് ഇത്.
ഈ അവസരത്തില്‍ അഹം എന്ന ചിത്രത്തിലെ പാട്ട് ഓര്‍മ്മയില്‍ വരുന്നു.
നന്ദിയാരോടു ഞാന്‍ ചെല്ലേണ്ടു
ഭൂമിയില്‍
വന്നവതാരമെടുക്കാനെനിക്കന്നു
പാതിമെയ്യായ പിതാവിനോ
പിന്നതില്‍
പാതിമെയ്യായ മാതാവിനോ

എല്ലാംവര്‍ക്കും ഹാപ്പി താങ്ക്സ്ഗിവിംഗ്

 

Author

Leave a Reply

Your email address will not be published. Required fields are marked *