തദ്ദേശ തിരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദ സന്ദേശയാത്രയ്ക്ക് തുടക്കം

Spread the love

ജില്ലയില്‍ പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനായി പരിസ്ഥിതിസൗഹൃദസന്ദേശ വാഹനയാത്രയക്ക് തുടക്കം. ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിലുള്ള പരിപാടി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് കലക്‌ട്രേറ്റ് പരിസരത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതചട്ടം പാലിക്കുന്നതിനുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഹരിതചട്ടം പാലിച്ച് പ്രകൃതിജന്യവസ്തുക്കള്‍മാത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പിലുടനീളം പ്രവര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനാണ് യാത്രയെന്ന് പറഞ്ഞു.
കൊല്ലം ബീച്ച്, വിപാര്‍ക്ക്, റെയില്‍വേ സ്റ്റേഷന്‍ പരിസരം തുടങ്ങി കോര്‍പ്പറേഷന്‍ പരിധിയിലാണ് തുടക്കത്തില്‍ പര്യടനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കുമെത്തും. ഹരിതചട്ടപാലന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച കൈപുസ്തകവും വിതരണംചെയ്യും. പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണവും നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.സുബോധ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി.അജയകുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *