ശക്തമായ കൊടുങ്കാറ്റ്: ഡാളസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ‘ഗ്രൗണ്ട് സ്റ്റോപ്പ്’ നൂറുകണക്കിന് വിമാനങ്ങൾ വൈകി

Spread the love

ഡാലസ്-ഫോർട്ട് വർത്ത്  : ശക്തമായ ഇടിമിന്നലിനെ തുടർന്ന് DFW അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് നൂറുകണക്കിന് വിമാനങ്ങളുടെ സർവീസുകളെ ബാധിച്ചു.

മറ്റ് നഗരങ്ങളിൽ നിന്ന് DFW വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട വിമാനങ്ങൾക്കാണ് ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തിയത്.

പ്രാദേശിക സമയം 2:57 PM-നാണ് സ്റ്റോപ്പ് ഏർപ്പെടുത്തിയത്. പിന്നീട് ഇത് 5:30 PM വരെ നീട്ടാൻ തീരുമാനിച്ചു.

വൈകിട്ട് 4:55 PM വരെയുള്ള കണക്കുകൾ പ്രകാരം, 593 വിമാനങ്ങൾ വൈകുകയും 74 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതായി ഫ്ലൈറ്റ് അവെയർ ഡാറ്റ സൂചിപ്പിക്കുന്നു.

നോർത്ത് ടെക്സസിൽ ശനിയാഴ്ച രാത്രി മുതൽ ശക്തമായ മഴ, കാറ്റ്, തണുത്തുറഞ്ഞ താപനില എന്നിവയ്ക്ക് സാധ്യതയുള്ള ശീതക്കാറ്റ് മുന്നണി (Strong Cold Front) എത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി.

ഇതേ ശീതക്കാറ്റ് മുന്നണി മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്സ് പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമായിട്ടുണ്ട്. വടക്കൻ അയവയിൽ 8 ഇഞ്ചിലധികം മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ചിക്കാഗോ, ഇല്ലിനോയിസ്, വിസ്കോൺസിൻ, ഇൻഡ്യാന, മിഷിഗൺ എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *