1. രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനം
ഡിസംബര്‍ 4, 2015
പിണറായി വിജയന്റെ ഡല്‍ഹിയിലെ രാഷ്ട്രീയ ദല്ലാളാണ് ജോണ്‍ ബ്രിട്ടാസ് എന്ന കാലങ്ങളായ ആരോപണം ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ നടത്തിയ വെളിപ്പെടുത്തല്‍. പി എം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയിരുന്നു.
പിണറായി വിജയനും ഡല്‍ഹിയിലെ ബിജെപി നേതൃത്വത്തിനും ഇടയിലെ പാലമാണ് ജോണ്‍ ബ്രിട്ടാസ് എന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. സിപിഎമ്മിലെ തന്നെ എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ട് പിണറായി വിജയന്റെ മാത്രം നിര്‍ബന്ധത്തിലാണ് ബ്രിട്ടാസിനെ രാജ്യസഭാ എംപിയാക്കി ഡല്‍ഹിയിലേക്കയച്ചത്. അതിനു മുമ്പു തന്നെ പിണറായി വിജയനു വേണ്ടി ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ നിരവധി ഡീലുകള്‍ നടത്തിയ ആളാണ് ബ്രിട്ടാസ്. എംപിയായ ശേഷം സ്വര്‍ണക്കടത്ത് കേസ്, കരുവന്നൂര്‍ ബാങ്ക് കേസ്, എക്‌സാലോജിക് കേസ് തുടങ്ങിയ എല്ലാവിഷയങ്ങളിലും ഇടപെടുകയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ഒരു പാലമായി മാറിയ ആളാണ് ബ്രിട്ടാസ്. അതേ ബ്രിട്ടാസാണ് ഇപ്പോള്‍ കേരളവിദ്യാഭ്യാസവും സംഘപരിവാറിന് അടിയറ വെക്കുന്ന ഡീലിന് പാലമായിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടും പോലെയല്ല മറിച്ച് സര്‍വ സമ്മതത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഒപ്പു വെച്ചെതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. കേരളത്തിലെ മതേതര ജനതയേയും ന്യൂനപക്ഷങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ നടത്തിയത് എന്നു തെളിഞ്ഞിരിക്കുന്നു.
കേരളത്തില്‍ കഴിഞ്ഞ ഏഴെട്ടു വര്‍ഷമായി അതീവ രഹസ്യമായി നടന്നു പോരുന്നതും ഇപ്പോള്‍ പരസ്യമാക്കപ്പെട്ടതുമായ ബിജെപി സിപിഎം അന്തര്‍ധാര കേരളത്തിന്റെ മതേതരത്വത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് ഏഴായിരത്തോളം സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നില്ല. ആ ഏഴായിരം സീറ്റുകളിലും യുഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭായി- ഭായി നിലപാടാണ് ബിജെപിയും സിപിഎമ്മും നടത്തുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കു തന്നെ ഭീഷണിയാകുന്ന ഒരു നിലപാടും സമീപനവുമാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന്റേത്. ഈ നിലപാട് സിപിഎം അവസാനിപ്പിക്കണം. കേരളത്തില്‍ ബിജെപിയെ വളര്‍ത്താനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്.

ശബരിമലയില്‍ ഇപ്പോള്‍ നടന്നു വരുന്ന അന്വേഷണം സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളവരെല്ലാം പരല്‍ മീനുകള്‍ മാത്രമാണ്. വന്‍ സ്രാവുകള്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണ്. അറസ്റ്റിലായ സി പി എം പ്രതികളെ പാര്‍ട്ടി ഇപ്പോഴും സംരക്ഷിക്കുകയാണ്. SIT ഇതുവരെ നല്ല രീതിയിലാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ മുന്‍ മന്ത്രി കടകംപള്ളിയേയും ഇപ്പോഴത്തെ മന്ത്രി വാസവനെയും ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിവാകു. അതുപോലെ തന്നെ ഈ അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിപ്പി്ക്കാന്‍ അന്വേഷണ സംഘം തയ്യാറാവേണ്ടതുണ്ട്.
ശബരിമലയില്‍ നടന്നിട്ടുള്ളത് വെറുമൊരു സ്വര്‍ണ്ണ കൊള്ള മാത്രല്ല, കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലേയും ആരാധനാലയങ്ങളുടേയും സ്വര്‍ണ്ണവും അമൂല്യ വസ്തുങ്ങളും antiqueകളും കൊള്ളയടിച്ച് കൊണ്ടുപോകാനുള്ള വലിയ ഗുഢ പദ്ധതിയുടെ ഒരു ചെറിയ plan മാത്രമാണ്. ശബരിമലയില്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണത്തിന് 50 കോടിയാണ് മൂല്യം. എന്നാല്‍ ഇത് ശബരിമലയിലെ സ്വര്‍ണം ആയതു കൊണ്ട് അന്താരാഷ്ട്ര വിപണിയില്‍ 500 കോടിയില്‍പരം രൂപ വിലമതിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വലിയ അന്താരാഷ്ട്ര അധോലോക സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരിലേക്ക് ഇപ്പോഴും അന്വേഷണം എത്തിയിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരും സി പി എം രാഷ്ട്രിയ നേതൃത്വം ഭരണ നേതൃത്വവും ഒരുമിച്ച് നടത്തിയിട്ടുള്ള കൊള്ളയാണിത്. ഈ അന്താരാഷ്ട്ര മാഫിയയുടെ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് SIT തലവന്‍ വെങ്കടേഷിന് കത്തു നല്‍കും.
ശബരിമലയിലേത് വെറുമൊരു സ്വര്‍ണ്ണ മോഷണം മാത്രമല്ലന്നും ക്ഷേത്രങ്ങളില്‍ നിന്നും പുരാവസ്തുക്കളും സ്വര്‍ണ്ണങ്ങളും കൊള്ളയടിച്ചു കടത്തുന്നതിന് സമാനമായ പ്രവര്‍ത്തനമാണ് നടന്നിട്ടുള്ളതെന്നും ഹൈക്കോടതി തന്നെ പറഞ്ഞിട്ടും ആ ദിശയിലേക്കുള്ള അന്വേഷണം നടക്കാത്തത് എന്ത് കൊണ്ട്?
കര്‍ണ്ണാടകയിലെ ജ്വവലറി വ്യാപാരി ഗോവര്‍ദ്ധന്‍ മാത്രമാണോ ശബരിമലയില്‍ നിന്നും കടത്തി കൊണ്ടുപോയ സ്വര്‍ണ്ണം ക്കൈലാക്കിയത് ? ഗോവര്‍ദ്ധന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരിലേക്ക് എന്ത് കൊണ്ട് അന്വേഷണം നടത്തുന്നില്ല?
ശബരിമല സ്വര്‍ണ്ണ കടത്തിയായി നടത്തിയ ശതകോടികളുടെ money trail കണ്ടെത്തുന്നതിനും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ പിടികൂടുന്നതിനും എന്ത് കൊണ്ടാണ് തയ്യാറാകാത്തത്? ശബരിമലയില്‍ നിന്നു കടത്തി കൊണ്ടുപോയ സ്വര്‍ണ്ണ പാളികള്‍ നാളിതുവരെയായിട്ടും കണ്ടെത്താന്‍ സാധിക്കാത്തത് എന്തു കൊണ്ട്? സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല വിവാദ വ്യവസായികളും ഈ റാക്കറ്റിന്റെ ഭാഗമായി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ എങ്കില്‍ അവരെ അന്വേഷണ പരിധിയില്‍ കൊണ്ടു വരാത്തത് എന്ത് കൊണ്ട് ? ശബരിമലയില്‍ സ്വര്‍ണം പൂശാന്‍ എന്ന പേരില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി പിരിച്ചെടുത്ത കോടികള്‍ ആരുടെയൊക്കെ പോക്കറ്റില്‍ പോയി എന്നതു കൂടി അന്വേഷണ വിധേയമാക്കണം.
ദൈവ തുല്യനായ ഒരാള്‍ പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തത് എന്നാണ് പദ്മകുമാര്‍ പറയുന്നത്. കാരണഭൂതന്‍ അല്ലാതെ മറ്റാരാണ് സിപിഎമ്മില്‍ ദൈവതുല്യന്‍. മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം വെടിയണം.
കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനൂകുലമായ ഒരു തരംഗം നിലവിലുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണം കൊണ്ട് ജനത്തിന് പൊറുതി മുട്ടിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ഫണ്ട് കൊടുക്കാതിരിക്കുക, അവരുടെ അധികാരം കവര്‍ന്നെടുക്കുക തുടങ്ങിയ നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഏറ്റവും നല്ല ത്രിതല പഞ്ചായത്ത് സിസ്റ്റം നിലനില്‍ക്കുന്നത് കേരളത്തിലാണ്. എന്നിട്ടും അവതിനെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫ് മാനിഫെസ്റ്റോയില്‍ കേരളത്തെ മാലിന്യ വിമുക്തമാക്കും എന്നു പറഞ്ഞിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ ഫണ്ട് അനുവദിക്കും. ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ വെച്ച് അലവന്‍സ് കൊടുക്കും.