ഡ്ക്യാപ് 150, സ്‌മോൾക്യാപ് 250 വിഭാഗത്തിൽ നാല് ഫണ്ടുകൾ അവതരിപ്പിച്ചു ഡിഎസ്പി മ്യൂച്വൽ ഫണ്ട്

Spread the love

കൊച്ചി: വിപണിയിൽ അതിവേഗം വളർച്ച കൈവരിക്കുന്ന മിഡ്ക്യാപ്, സ്‌മോൾക്യാപ് വിഭാഗത്തിലുള്ള കമ്പനികളിൽ നിക്ഷേപിച്ച്, ദീർഘകാല നേട്ടത്തിന് അവസരമൊരുക്കി രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മന്റ് കമ്പനിയായ ഡിഎസ്പി മ്യൂച്വൽ ഫണ്ട്. നിഫ്റ്റി മിഡ്ക്യാപ് 150ന്റെ ഇൻഡക്സ്, ഇടിഎഫ് ഫണ്ടുകളും സ്‌മോൾക്യാപ് 250ന്റെ ഇൻഡക്സ്, ഇടിഎഫ് ഫണ്ടുകളുമാണ് വിപണിയിൽ അവതരിപ്പിച്ചത്. നിഫ്റ്റി 500ൽ ലിസ്റ്റ് ചെയ്തിട്ടുള്ള 101 മുതൽ 250 വരെയുള്ള കമ്പനികളാണ് നിഫ്റ്റി മിഡ്‌ക്യാപ് 150 ഇൻഡക്‌സ് ഫണ്ടിലുള്ളത്.

വിപണിയിൽ മികച്ച പ്രകടനം നടത്തുന്ന ഇത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെ മികച്ച വരുമാനം ലഭിക്കും. മൂലധന വിപണികൾക്ക് പുറമെ, വ്യവസായിക ഉൽപന്നങ്ങൾ, ആരോഗ്യമേഖലയിലെ ഉപകരണങ്ങൾ, കെട്ടിട നിർമാണ സാമഗ്രികൾ, വസ്ത്ര വ്യാപാര മേഖല എന്നീ വിഭാഗങ്ങളിലെ കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം നടത്താനാകുക. “രാജ്യത്തെ മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകൾ വളർച്ചയുടെ പാതയിലാണ്. അച്ചടക്കത്തോടെയുള്ള നിക്ഷേപരീതി കൂടുതൽ കാലത്തേക്ക് മികച്ച വരുമാനം നേടിത്തരുമെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരത്തിലുള്ള പുതിയ ഫണ്ടുകളാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്”- ഡിഎസ്പി മുച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് ആന്റ് പ്രൊഡക്ട്സ് വിഭാഗം മേധാവി അനിൽ ഗെലാനി പറഞ്ഞു.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *